city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Maoist | കർണാടകയിലെ തീരദേശ - മലയോര ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമെന്ന് പൊലീസ്; അതീവ ജാഗ്രത; 'സാകേത് രാജൻ രക്തസാക്ഷിത്വം ആചരിക്കാൻ പദ്ധതിയിട്ടു'

മംഗ്ളുറു: (KasaragodVartha) ഉഡുപി, ചിക്മംഗ്ളുറു ജില്ലകളിൽ മാവോയിസ്സ് സാന്നിധ്യം ഉണ്ടെന്ന റിപോർടിനെത്തുടർന്ന് പൊലീസും ആന്റി നക്സൽ സേനയും ജാഗ്രത ശക്തമാക്കി. വിക്രം ഗൗഡയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കടന്ന് തീര, മലയോര ജില്ലകൾ കേന്ദ്രീകരിച്ച് അക്രമത്തിന് കോപ്പുകൂട്ടുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.

Maoist | കർണാടകയിലെ തീരദേശ - മലയോര ജില്ലകളിൽ മാവോയിസ്റ്റ് സാന്നിധ്യമെന്ന് പൊലീസ്; അതീവ ജാഗ്രത; 'സാകേത് രാജൻ രക്തസാക്ഷിത്വം ആചരിക്കാൻ പദ്ധതിയിട്ടു'

ഉഡുപി ജില്ലയിലെ ബൈന്തൂർ മേഖലയിലും ചിക്മംഗ്ളുറു ജില്ലയുടെ ചില ഭാഗങ്ങളിലുമാണ് മാവോയിസ്റ്റ് സാന്നിധ്യമെന്നാണ് പൊലീസ് പറയുന്നത്. ആയുധധാരികളായ സംഘം ഉഡുപി ജില്ലയിലെ കൊല്ലൂർ, മധൂർ, ജഡ്കൽ, ബെൽകൽ ഗ്രാമങ്ങളിൽ വീടുകൾ സന്ദർശിച്ചതായി നാട്ടുകാർ പൊലീസിനെ അറിയിച്ചതായി ഉഡുപി ജില്ല പൊലീസ് സൂപ്രണ്ട് ഡോ. കെ അരുൺ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തിൽ നാട്ടുകാർ നൽകിയ വിവരം സ്ഥിരീകരിച്ചിട്ടുണ്ട്.

ചിക്മംഗ്ളുറു വനത്തിൽ 2005 ഫെബ്രുവരിയിൽ കർണാടക പൊലീസ് വെടിവെച്ചു കൊന്ന മാവോയിസ്റ്റ് നേതാവായിരുന്ന സകേത് രാജന്റെ രക്സാക്ഷിത്വ സ്മരണക്കായി 'റെഡ് സല്യൂട് ഡെ' ആഘോഷിക്കുന്നതിന്റെ ഭാഗമാണ് വിക്രമും സംഘവും എത്തിയതെന്നാണ് പൊലീസ് നിരീക്ഷണം. വിക്രമിനെ കണ്ടെത്താൻ ആന്റി നക്സൽ സേന ഉഡുപി, ചിക്മംഗ്ളുറു ജില്ലകളിൽ അന്വേഷണം നടത്തുന്നു. അഞ്ചു ദിവസം പൊലീസ് അതീവ ജാഗ്രത തുടരും.

Keywords: News, National, Karnataka, Maoist, Crime, Mangalore, Police, Investigation, Districts put on high alert after tracking of Maoist movement.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia