city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോളജ് ലെക്ചററായ യുവതി തൂങ്ങിമരിച്ച നിലയില്‍; കാമുകന്റെ മരണത്തില്‍ മനം നൊന്തെന്ന് ആത്മഹത്യാ കുറിപ്പ്

മംഗലാപുരം: (www.kasargodvartha.com 01.09.2014) കോളജ് ലെക്ചററായ യുവതിയെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാമുകന്റെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുകയാണെന്ന കുറിപ്പ് മുറിയില്‍ നിന്ന് പോലീസ് കണ്ടെടുത്തു. മൂഡുബിദ്രിയിലെ ആള്‍വാസ് പി.യു കോളജിലെ കൊമേഴ്‌സ് അധ്യാപിക കെ.എസ് വാണിശ്രീ (25) യാണ് മരിച്ചത്. ഗാന്ധിനഗറിലെ വാടക വീട്ടിലാണ് കഴിഞ്ഞ ദിവസം തൂങ്ങിയനിലയില്‍ മൃതദേഹം കാണപ്പെട്ടത്.

വാണിശ്രീയുടെ കാമുകന്‍ ഏതാനും ദിവസം മുമ്പ് മരണപ്പെട്ടിരുന്നു. അതിനു ശേഷം വാണിശ്രീയെ ഏറെ ദു8ഖിതയായി കാണപ്പെട്ടിരുന്നു. പുത്തൂര്‍ കടബ അലങ്കാറിലെ കര്‍ഷകന്‍ കൃഷ്ണരാജിന്റെ ഏകമകളാണ് വാണിശ്രീ. രണ്ട് മാസം മുമ്പാണ് കോളജ് ലെക്ചററായി ജോലിയില്‍ പ്രവേശിച്ചത്.

ഗാന്ധി നഗറിലെ റോസ് ഡോള്‍ അപാര്‍ട്ട്‌മെന്റില്‍ മറ്റ് മൂന്നു പെണ്‍കുട്ടികള്‍ക്കൊപ്പം വാടകയ്ക്ക് താമസിക്കുകയായിരുന്നു വാണിശ്രീ. രണ്ട് പെണ്‍കുട്ടികള്‍ വിനായക ചതുര്‍ത്ഥി പ്രമാണിച്ച് അവരുടെ നാട്ടില്‍ പോയിരുന്നു. വാണിശ്രീയും മറ്റൊരു പെണ്‍കുട്ടിയും മാത്രമായിരുന്നു പിന്നീട് റൂമിലുണ്ടായിരുന്നത്.

ശനിയാഴ്ച രാവിലെ ഇരുവരും കോളജിലേക്ക് പോവുകയും വാണിശ്രീ ഉടന്‍ റൂമിലേക്ക് മടങ്ങിവരികയും ചെയ്തിരുന്നു. കൂടെത്താമസിക്കുന്ന പെണ്‍കുട്ടി വൈകിട്ട് നാല് മണിയോടെ തിരിച്ചെത്തിയപ്പോള്‍ മുറിയുടെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് അയല്‍ക്കാരുടെ സഹായത്തോടെ വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

മുറിയില്‍ നിന്ന് വാണിശ്രീ എഴുതിയ ആത്മഹത്യാകുറിപ്പ് കണ്ടെത്തി. കാമുകന്‍ സുപ്രസന്നയില്ലാതെ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നായിരുന്നു കുറിപ്പില്‍ എഴുതിയിരുന്നത്. തന്റെ മൃതദേഹം കാമുകന്റെ മൃതദേഹം സംസ്‌കരിച്ചതിനരികില്‍ തന്നെ സംസ്‌ക്കരിക്കണമെന്നും കത്തിലെഴുതിയിരുന്നു. പിതാവിന്റെ ഫോണ്‍ നമ്പറും കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ കാമുകനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കത്തിലുണ്ടായിരുന്നില്ല.
കോളജ് ലെക്ചററായ യുവതി തൂങ്ങിമരിച്ച നിലയില്‍; കാമുകന്റെ മരണത്തില്‍ മനം നൊന്തെന്ന് ആത്മഹത്യാ കുറിപ്പ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia