Assault Complaint | പാർടി മാറി കോൺഗ്രസിൽ ചേർന്ന യുവാവിനെ ബിജെപി പ്രവർത്തകർ മർദിച്ചുവെന്ന് പരാതി
Jun 22, 2023, 13:36 IST
മംഗ്‌ളുറു: (www.kasargodvartha.com) നിയമസഭ തിരഞ്ഞെടുപ്പ് വേളയിൽ കോൺഗ്രസിൽ ചേർന്ന പഴയ സഹപ്രവർത്തകനെ പുത്തൂർ നരിമൊഗറു പുരുഷാരകട്ടെയിൽ ബിജെപി സംഘം മർദിച്ചതായി പരാതി. പ്രവീൺ ആചാര്യ (37) എന്നയാളെ മർദിച്ചെന്നാണ് ആരോപണം.
ഇയാളെ പരുക്കുകളോടെ പുത്തൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിജെപി പ്രവർത്തകൻ പ്രവീണിന്റെ നേതൃത്വത്തിലാണ് അക്രമിച്ചതെന്ന് പരുക്കേറ്റ യുവാവ് പൊലീസിനോട് പറഞ്ഞു.
ഇരുവരും നേരത്തെ ബിജെപിക്ക് വേണ്ടി ഒരുമിച്ച് പ്രവർത്തിച്ചിരുന്നതായും പാർടി മാറിയതിന് പിന്നാലെ ചൊവ്വാഴ്ച ഈ വിഷയത്തിൽ പ്രവീൺ ആചാര്യയുമായി വഴക്കുണ്ടാക്കുകയും പിന്നീട് ആചാര്യയുടെ വസതിയിൽ വച്ച് ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നുമാണ് പരാതിയിൽ പറയുന്നത്.
പുത്തൂർ ടൗൺ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
Keywords: News, National, Mangalore, Puttur, Congress, BJP, Mangalore, Karnataka, Politics, Crime, Case, Complaint, Investigation, Election, Congress worker assaulted in Puttur.
< !- START disable copy paste -->