city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനികൾ മൂന്ന് ദിവസമായി ഗവ. കോളജിന് പുറത്തുതന്നെ

സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com 01.01.2022) ഉഡുപ്പി ടൗണിലെ ഗവ. പ്രി-യൂനിവേഴ്സിറ്റി വനിത കോളജിൽ (പിയു) ശിരോവസ്ത്രം ധരിച്ചെത്തിയ ആറ് വിദ്യാർഥിനികളെ ക്ലാസിൽ കയറ്റുന്നില്ലെന്ന് പരാതി. മൂന്ന് ദിവസമായി ഈ കുട്ടികൾ പുറത്താണ്. എന്ന് തല മറക്കാതെ വരുന്നോ അന്നേ ക്ലാസിൽ കയറ്റൂവെന്നാണ് കോളജ് അധികൃതരുടെ നിലപാടെന്നാണ് ആരോപണം.
                    
ശിരോവസ്ത്രം ധരിച്ച വിദ്യാർഥിനികൾ മൂന്ന് ദിവസമായി ഗവ. കോളജിന് പുറത്തുതന്നെ

ശിരോവസ്ത്രം അണിഞ്ഞ് ക്ലാസിൽ ഹാജരാവാൻ നിയമം അനുവദിക്കുന്നില്ലെന്ന് പ്രിൻസിപൽ രുദ്രഗൗഢ പറഞ്ഞു. 60 മുസ്‌ലിം വിദ്യാർഥിനികൾ കോളജിലുണ്ട്. ഇതിൽ ആറുപേർ മാത്രമാണ് ഇത്തരത്തിൽ വേഷം ധരിക്കുന്നത്.

അറബി, ഉറുദു, ബ്യാരി ഭാഷകളിൽ കോളജിനകത്ത് സംസാരിക്കരുതെന്ന് കോളജ് പ്രിന്‍സിപള്‍ ഉത്തരവിട്ടതായും ആരോപണമുണ്ട്. ഈ ഭാഷകളില്‍ സംസാരിച്ചാല്‍ പിഴ ചുമത്തുമെന്നും ഹിന്ദി, കന്നഡ, കൊങ്കിണി, തുളു ഭാഷകളില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്നും വ്യക്തമാക്കി പ്രിന്‍സിപൽ പുതിയ ഉത്തരവിറക്കിയതായും പറയുന്നു.

കോളജ് വികസന സമിതിയുടെ പൂർണ പിന്തുണ പ്രിൻസിപലിനുണ്ടെന്ന് സമിതി വൈസ് പ്രസിഡണ്ട് യശ്പാൽ സുവർണ പറഞ്ഞു.


Keywords: Karnataka, Mangalore, News, Top-Headlines, Udupi, Government, University, Students, Class, Complaint, College, Wise president, Complaint that students wearing Hijab denied entry to classroom.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia