സ്‌കൂടെറിൽ വരുമ്പോൾ ശ്രദ്ധ തിരിച്ച് 16.2 ലക്ഷം രൂപ മോഷ്ടിച്ചെന്ന് പരാതി; സംഭവത്തിൽ ദുരൂഹതയെന്ന് സംശയം
Mar 5, 2021, 12:40 IST
മംഗളൂരു: (www.kasargodvartha.com 05.03.2021) സ്‌കൂടെർ തടഞ്ഞ് ശ്രദ്ധ തിരിച്ച് 16.2 ലക്ഷം രൂപ മോഷ്ടിച്ചതായി പരാതി. സൂരൽപ്പാടി സ്വദേശി അബ്ദുൽ സലാമാണ് (49) പണം നഷ്ടപെട്ടതായി കാണിച്ച് പാണ്ഡേശ്വർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മരുമകളുടെ വിവാഹത്തിന് വസ്ത്രങ്ങളും സ്വർണാഭരണങ്ങളും വാങ്ങുന്നതിനുള്ള പണവുമായി സ്കൂടെറിൽ നഗരത്തിലെ ഓൾഡ് കെന്റ് റോഡിലൂടെ വരുമ്പോൾ മൂന്ന് അപരിചിതർ തടഞ്ഞുനിർത്തി ഒരു കവർ താഴെ വീണതായി പറഞ്ഞു. വണ്ടിയിൽ നിന്നിറങ്ങി എന്താണ് വീണതെന്ന് പരിശോധിക്കാൻ പുറകിലേക്ക് തിരിഞ്ഞപ്പോൾ സ്കൂടെറിലെ ഹാൻഡിലിൽ തൂക്കിയിട്ടിരുന്ന പ്ലാസ്റ്റിക് ബാഗ് മൂവർ സംഘം എടുത്ത് ഓടിപ്പോവുകയായിരുന്നുവെന്ന് സലാം പരാതിയിൽ പറയുന്നു.
ഫെബ്രുവരി 22 ന് നടന്ന സംഭവത്തിൽ മാർച് നാലിനാണ് സലാം പൊലീസിൽ പരാതി നൽകിയത്. ഇത് സംഭവത്തിൽ ദുരൂഹത വർധിപ്പിച്ചിട്ടുണ്ട്.
Keywords: Top-Headlines, Mangalore, News, Karnataka, Robbery, Scooter, Police, Complaint, Complaint of stealing Rs 16.2 lakh from a scooter.
< !- START disable copy paste -->