city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഇതര മതത്തിലെ പെൺകുട്ടിക്ക് പർദ സൂക്ഷിക്കാൻ കൈമാറിയതിന് രണ്ട് മുസ്ലിം കോളജ് വിദ്യാർഥിനികളെ സംഘ്പരിവാർ സംഘടനയിലെ 40 ഓളം പേർ ആക്രമിച്ചതായി പരാതി; രണ്ട് പേർ അറസ്റ്റിൽ

മംഗ്ളുറു: (www.kasargodvartha.com 20.11.2021) ഇതര മതത്തിലെ പെൺകുട്ടിക്ക് പർദ സൂക്ഷിക്കാൻ കൈമാറിയതിന് സദാചാര പൊലീസ് ചമഞ്ഞ് കോളജ് വിദ്യാർഥിനികളായ രണ്ട് മുസ്ലീം പെൺകുട്ടികളെ സംഘ്പരിവാർ സംഘടനയിലെ 40 ഓളം പേർ ആക്രമിച്ചതായി പരാതി. സോംവാർപേട്ട താലൂകിലെ ശനിവരസന്തിലാണ് സംഭവം നടന്നത്. പെൺകുട്ടികളിൽ ഒരാളുടെ രക്ഷിതാവിന്റെ പരാതിയെ തുടർന്ന് പോക്‌സോ നിയമപ്രകാരവും ഐപിസി പ്രകാരവും പൊലീസ് കേസെടുത്തു. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രജ്വൽ, കൗശിക് എന്നിവരാണ് പിടിയിലായത്. കൂടുതൽ അറസ്റ്റിനായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് സബ് ഇൻസ്പെക്ടർ പരശിവ മൂർത്തി പറഞ്ഞു.

   
ഇതര മതത്തിലെ പെൺകുട്ടിക്ക് പർദ സൂക്ഷിക്കാൻ കൈമാറിയതിന് രണ്ട് മുസ്ലിം കോളജ് വിദ്യാർഥിനികളെ സംഘ്പരിവാർ സംഘടനയിലെ 40 ഓളം പേർ ആക്രമിച്ചതായി പരാതി; രണ്ട് പേർ അറസ്റ്റിൽ



വ്യാഴാഴ്ച വൈകീട്ട് 4.15ഓടെ സേക്രഡ് ഹാർട് സ്‌കൂളിലെ ഒന്നാം പി യു സി വിദ്യാർഥിനികളായ പെൺകുട്ടികളെ 40 ഓളം പേർ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഒരു പെൺകുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ: 'വ്യാഴാഴ്ച രാവിലെ മകൾ അവളുടെ കോളജിലേക്ക് പോയി. ക്ലാസിൽ പ്രവേശിക്കുന്നതിന് മുമ്പ് പർദ അഴിക്കേണ്ടതുണ്ട്. അതിനാൽ മകളുടെ സുഹൃത്ത് രാവിലെ അതേ കോളജിലെ ഒരു ക്രിസ്ത്യൻ പെൺകുട്ടിക്ക് അവളുടെ പർദ സൂക്ഷിക്കാൻ കൊടുത്തു. ക്രിസ്ത്യൻ പെൺകുട്ടി വ്യാഴാഴ്ച കോളജിൽ വന്നിരുന്നില്ല.

വൈകുന്നേരം പർദ തിരികെ നൽകുന്നതിനായി ഈ ക്രിസ്ത്യൻ പെൺകുട്ടിയെ മകളും അവളുടെ സുഹൃത്തും കാത്തിരിക്കുകയായിരുന്നു. പർദ തിരികെ നൽകുന്നതിനിടെ, മകളെയും സുഹൃത്തിനെയും 40 ലധികം പേർ ആക്രമിച്ചു. പെൺകുട്ടികളെ പൂട്ടിയിട്ട് മർദിക്കുകയും ആക്രമിക്കുകയും ചെയ്തു. ഒരു പെൺകുട്ടിയുടെ ബുർഖ കീറുകയും അവരുടെ മുതുകിൽ പോറലുകൾ ഉൾപെടെ പരിക്കേൽക്കുകയും ചെയ്തു'.

പെൺകുട്ടികളെ കോടാലിപ്പേട്ട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സദാചാര പൊലീസ് ആക്രമണത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


Keywords:  Karnataka, Mangalore, News, Top-Headlines, College, Student, Attack, Arrest, Police, Complaint, Investigation, Hospital, Social-Media, Complaint of moral policing and assault; two arrested.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia