ലൈംഗിക അതിക്രമ പരാതി; പ്രമുഖ അഭിഭാഷകന്റെ വീട്ടിൽ റെയ്ഡ്
Nov 18, 2021, 16:31 IST
സൂപ്പി വാണിമേൽ
മംഗ്ളുറു: (www.kasargodvartha.com 18.11.2021) ഇന്റേൺഷിപ് നടത്തുന്ന നിയമ വിദ്യാർഥിനികളോട് ലൈംഗിക അതിക്രമം കാണിച്ചെന്ന പരാതി നേരിടുന്ന നഗരത്തിലെ പ്രമുഖ അഭിഭാഷകൻ കെ എസ് എൻ രാജേഷ് ഭടിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. രണ്ട് വിദ്യാർഥിനികൾ ഒരു മാസം മുമ്പ് വനിത പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് ഒളിവിൽ പോയ അഭിഭാഷകനെ കണ്ടെത്താൻ പൊലീസ് ലുക് ഔട് നോടീസ് പുറപ്പെടുവിച്ചിരുന്നു.
സിറ്റി സൗത് പൊലീസ് കമീഷനർ രഞ്ജിത് റെയ്ഡിന് നേതൃത്വം നൽകി. രാജേഷ് തമിഴ്നാടിലോ ആന്ധ്രയിലോ കഴിയുന്നുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നു.
ലൈംഗിക അതിക്രമ പരാതിയിൽ കേസെടുത്തതിനെത്തുടർന്ന് രാജേഷ് ഭടിനെ കർണാടക സംസ്ഥാന ബാർ കൗൺസിൽ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ആന്റി കറപ്ഷൻ ബ്യൂറോയുടെ (എസിബി) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂടർ ചുമതലയിൽ നിന്ന് നീക്കുകയും ചെയ്തു.
രാജേഷ് ഭടിന് എല്ലാ കാര്യങ്ങൾക്കും ഒത്താശക്കാരനായിരുന്നെന്ന് പറയുന്ന ബൊൻഡെൽ സ്വദേശി കെ അനന്ത് ഭടിനെ (48) പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാതിയുയർന്ന ശേഷം അഭിഭാഷകനെ ദൂര സ്ഥലത്തേക്ക് മാറ്റൽ, മൊബൈൽ ഫോണും കാറും ഒളിപ്പിക്കൽ എന്നിവ ചെയ്തത് ഇയാളുടെ നേതൃത്വത്തിലാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് അറസ്റ്റുണ്ടായത്.
< !- START disable copy paste -->

Keywords: Karnataka, Mangalore, News, Top-Headlines, Complaint, Police, Assault, Police-raid, Raid, Arrest, Investigation, Mobile Phone, Complaint of assault; Police raid on the home of lawyer.