Arrested | വ്യാജ കറൻസികളുമായി കാസർകോട് സ്വദേശി മംഗ്ളൂറിൽ അറസ്റ്റിൽ
Dec 18, 2023, 11:15 IST
മംഗ്ളുറു: (KasargodVartha) വ്യാജ കറൻസികളുമായി കാസർകോട് സ്വദേശിയെ മംഗ്ളൂറിൽ സിറ്റി ക്രൈംബ്രാഞ്ച് (CCB) പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രഷ്വിത് (25) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ കങ്കനാടിക്ക് സമീപത്ത് നിന്നാണ് യുവാവ് പിടിയിലായത്.
100, 200, 500 രൂപയുടെ കള്ളനോടുകളാണ് പിടിച്ചെടുത്തത്. പ്രതി ഇതുവരെ 8,000 മുതൽ 9,000 വരെ മൂല്യമുള്ള കള്ളനോടുകൾ വിവിധയിടങ്ങളിൽ കൈമാറിയതായും പൊലീസ് പറഞ്ഞു. യുവാവിൽ നിന്ന് 500ന്റെ മൂന്നും 200ന്റെ രണ്ടും 100ന്റെ മൂന്നും അടക്കം എട്ട് കള്ളനോടുകളും മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തു.
മംഗ്ളുറു സിറ്റി പൊലീസ് കമീഷണർ അനുപം അഗർവാൾ, ക്രമസമാധാന വകുപ്പ് ഡിസിപി സിദ്ധാർഥ ഗോയൽ, ക്രൈം ആൻഡ് ട്രാഫിക് ഡിസിപി ദിനേശ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ മംഗ്ളുറു സിസിബി എസിപി പി എ ഹെഗ്‌ഡെയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.