കാണാതായ 13 കാരനെ കൈയൊടിഞ്ഞ നിലയില്‍ ആശുപത്രിയില്‍ കണ്ടെത്തി, ഒരാള്‍ അറസ്റ്റില്‍
Aug 13, 2014, 12:57 IST
മംഗലാപുരം: (www.kasargodvartha.com 13.08.2014) കാപ്പുവില്‍ താമസിക്കുന്ന ബാഗല്‍കോട് സ്വദേശികളായ ബസവരാജ് ഹളിഗേരിശാന്തവ്വ ദമ്പതികളുടെ മകന് മല്ലികാര്‍ജുനെ(13) അവശ നിലയില്‍ മംഗലാപുരം ടൗണിലെ ഒരു ആശുപത്രിയില്‍ കണ്ടെത്തി. കൈ ഒടിഞ്ഞ നിലയിലാണ്. പ്ലാസ്റ്ററിട്ടിട്ടുണ്ട്. അവശനായ കുട്ടിയ്ക്കു സംസാരിക്കാന്‍ സാധിക്കുന്നില്ല.
സംഭവത്തില്‍ ഹെബ്രി മുദ്രാഡിയിലെ സന്തോഷ് ഷെട്ടിയെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയെ ശാരീരികമായി പീഡിപ്പിച്ചയായും മര്‍ദിച്ച് കൈ ഒടിച്ചതായും സംശയിക്കുന്നു. ഹെബ്രിയിലെ ഹോട്ടലില്‍ കുട്ടിയെ ജോലി ചെയ്യിപ്പിച്ചതായും തെളിഞ്ഞിട്ടുണ്ട്.
ശിശുക്ഷേമ സമിതി നല്കിയ പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമം 338ാം വകുപ്പു പ്രകാരം സന്തോഷ് ഷെട്ടിക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റു ചെയ്തത്.
ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് ഹോട്ടല്‍ ജോലി ചെയ്യിപ്പിച്ചതിനു ഇയാള്‍ക്കെതിരെ കേസെടുക്കണമെന്നു സി.ഡബ്ല്യു.സി. ചീഫ് ബി.കെ. നാരായണന് ആവശ്യപ്പെട്ടു. ഏതാനും ദിവസം മുമ്പാണ് മല്ലികാര്‍ജുനെ കാണാതായത്.

Keywords: Claim, Arrest, Missing, Injured, Mangalore, Hospital, Case of missing boy - Man who hired him arrested.