കാര്‍ നിയന്ത്രണം വിട്ടു സ്‌കൂട്ടറിലിടിച്ചു ക്ഷേത്രജീവനക്കാരായ രണ്ടു പേര്‍ മരിച്ചു
Jan 22, 2015, 15:51 IST
മംഗളൂരു: (www.kasargodvartha.com 22/01/2015) നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പേര്‍ മരിച്ചു. സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ജീവനക്കാരും ഗദക് സ്വദേശികളുമായ ചന്തു സാബ് (35), ശിവയ്യ (28) എന്നിവരാണ് മരിച്ചത്. പുത്തൂര്‍ കൈകമ്പ കോളനിക്കടുത്ത് വ്യാഴാഴ്ച രാവിലെയാണ് അപകടം.
ബംഗളൂരുവില്‍ നിന്നു സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കു പോവുകയായിരുന്നവര്‍ സഞ്ചരിച്ച ഇന്നോവാ കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഇടിച്ച കാര്‍ റോഡറികിലെ മണ്‍ തിട്ടില്‍ കുത്തിയാണ് നിന്നത്. ചന്തു അപകട സ്ഥലത്തും ശിവയ്യ ആശുപത്രിയിലേക്കുള്ള വഴിയില്‍ വെച്ചുമാണ് മരിച്ചത്. കടബ പോലീസ് കേസെടുത്തു.

SUMMARY: Two persons died in a collision between a car and a scooter near Kaikamba Colony here on Thursday January 22. The deceased have been identified as Chandu Sab (35) and Shivayya (28), both from Gadag.