അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ബസ് ഡ്രൈവര്‍ മരിച്ചു
Dec 16, 2019, 12:20 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16.12.2019) അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട്ടെ ബസ് ഡ്രൈവര്‍ മരിച്ചു. മടിക്കെ തീയ്യര്‍പാലം കോട്ടക്കുന്നിലെ രമേഷ് (44) ആണ് ഞായറാഴ്ച രാത്രിയോടെ മംഗളൂരു ആശുപത്രിയില്‍ വച്ച് മരിച്ചത്. തലയില്‍ മുഴ ബാധിച്ചതിനാല്‍ ശസ്ത്ര ക്രിയ നടത്തിയിരുന്നു. ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിയിരുന്നു.
ഒരാഴ്ച മുമ്പ് കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീഴ്ചയില്‍ തലയ്ക്ക് ഗുരൂതരമായി പരിക്കേറ്റതാണ് മരണത്തിന് കാരണമായത്. കോട്ടക്കുന്നിലെ പരേതനായ കുഞ്ഞിരാമന്-ജാനകി ദമ്പതികളുടെ മകനാണ്. ഭാര്യ പ്രേമ. മക്കള്‍: രഞ്ജിമ, രമിത്ത്. ഏക സഹോദരി രമ. മൃതദേഹം തിങ്കളാഴ്ച 11 മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് പൊതുദര്‍ശനത്തിന് വച്ച ശേഷം വീട്ടുവളപ്പില്‍ സംസ്ക്കരിക്കും. വരദായിനി, മൂകാംബിക ബസുകളിലാണ് ഡ്രൈവറായി ജോലി ചെയ്തിരുന്നത്.
Keywords: News, kasaragod, Kanhangad, Deadbody, hospital, Mangalore, Busstand, Bus-driver, Bus driver due to seeknes