city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മംഗ്ലൂറിലും ഉടുപ്പിയിലും ബന്ദ് പൂർണം

സൂപ്പി വാണിമേൽ

മംഗ്ളുറു : (www.kasargodvartha.com 17.03.2022) ഹിജാബ് ഇസ് ലാം മതത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന കർണാടക ഹൈകോടതി വിധിയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കാൻ ശരീഅ അമീർ സഗീർ അഹ്‌മദ് റശാദി ആഹ്വാനം ചെയ്ത ബന്ദ് മംഗ്ലൂറിലും ഉടുപ്പിയിലും പൂർണം. മുസ് ലിംകൾ നടത്തുന്ന സ്ഥാപനങ്ങൾ ഇടതൂർന്ന വ്യാപാര, വ്യവസായ കേന്ദ്രങ്ങൾ നിശ്ചലമായി.
                     
മംഗ്ലൂറിലും ഉടുപ്പിയിലും ബന്ദ് പൂർണം

ഹോടലുകൾ, ജ്വലെറികൾ, വസ്ത്രം, ഫാൻസി, ചെരുപ്പ് തുടങ്ങി കടകൾ അടഞ്ഞു കിടന്നു. ബസുകളും ഓടോ, ടാക്സികളും നിരത്തിലിറങ്ങിയില്ല. മംഗ്ളുറു നഗരത്തിൽ ഏറ്റവും തിരക്കേറിയ ജില്ലാ ഡെപ്യൂടി കമീഷണർ ഓഫീസിനടുത്ത സ്റ്റേറ്റ് ബാങ്ക് ജങ്ഷനിൽ എല്ലാ വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ട നിലയിലാണ്. ഇതിനടുത്ത മീൻമാർക്കറ്റും നിശ്ചലമായി. ബന്ദർ, ഹമ്പൻകട്ട, കല്ലപു മാർകറ്റ്,ബന്ദർ ദക്കെ മേഖലകളിലും കട കമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നു.



Keywords:  Karnataka, News, Mangalore, Udupi, Top-Headlines, Hotel, Jewellery, Dress, Shop, Harthal, Bandh in Mangalore and Udupi.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia