city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Bribe | കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ കയ്യോടെ പൊക്കി ലോകായുക്ത പൊലീസ്

Photo: Arranged

● ഉഡുപ്പി ജില്ല കോടതിയിലെ ഓഫീസിൽ വെച്ചാണ് അറസ്റ്റ് നടന്നത്.
● സൂപ്രണ്ട് കുമാരചന്ദ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.
● 3000 രൂപയാണ് കൈക്കൂലിയായി വാങ്ങിയത്.

മംഗ്ളുറു: (KasaragodVartha)  മണൽ കടത്ത് വാഹനം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട അപേക്ഷ തയ്യാറാക്കുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. അഡ്വ. ഗണപതി വസന്ത് നായക് എന്നയാളാണ് 3000 രൂപ കൈപ്പറ്റിയത്. 

എപിപി പണം ആവശ്യപ്പെട്ടതിനെത്തുടർന്ന് പരാതിക്കാരൻ ഉഡുപ്പി ലോകായുക്ത പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉഡുപ്പി ജില്ല കോടതിയിലെ നായക്കിന്റെ ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർ, പണം സ്വീകരിക്കുന്നതിനിടെ ഇയാളെ കൈയോടെ പിടികൂടുകയായിരുന്നു. ദക്ഷിണ കന്നഡയുടെ ചുമതലയുള്ള ലോകായുക്ത പൊലീസ് സൂപ്രണ്ട് കുമാരചന്ദ്രയുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. 

ഡെപ്യൂട്ടി എസ്പി മഞ്ജുനാഥ്, ഇൻസ്പെക്ടർ എം.എൻ.രാജേന്ദ്ര നായക്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ നാഗേഷ്, ഉദ്യോഗസ്ഥരായ നാഗരാജ്, സതീഷ് ഹന്ദാഡി, രോഹിത്, മല്ലിക, പുഷ്പവതി, രവീന്ദ്ര, രമേഷ്, അബ്ദുൾ ജലാൽ, പ്രസന്ന, രാഘവേന്ദ്ര ഹോസ്‌കോട്ട്, സുധീർ, സതീഷ് ആചാര്യ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. അറസ്റ്റിലായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്കെതിരെ കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുമല്ലോ?

An Assistant Public Prosecutor was arrested by Lokayukta Police for accepting a bribe of ₹3000 to prepare an application related to the release of a sand smuggling vehicle.

#BribeArrest, #Lokayukta, #Corruption, #KarnatakaNews, #IndiaCrime, #PublicProsecutor

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia