സ്‌കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ
Dec 2, 2021, 15:43 IST
മംഗ്ളുറു: (www.kasargodvartha.com 01.12.2021) സ്‌കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ യുവാവിനെ സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) പിടികൂടി. ഉള്ളാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൾ റാശിഖ് ആണ് അറസ്റ്റിലായത്. മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. റാശിഖിനെതിരെ ഉള്ളാൾ പൊലീസ് സ്‌റ്റേഷനിൽ രണ്ട് കേസുകളുണ്ടെന്നും ഇത്തരത്തിലുള്ള കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കുണ്ടോയെന്നറിയാൻ ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.
ബുധനാഴ്ച രാവിലെ തലപ്പാടിയിലെ ചെക് പോസ്റ്റിനടുത്ത് നിന്ന് ബസ് കയറാനായി അലങ്കാരഗുഡ്ഡെയിലെ ഇടവഴിയിലൂടെ പെൺകുട്ടി സ്‌കൂളിലേക്ക് പോകും വഴി, സ്‌കൂടെറിലെത്തിയ യുവാവ് കടന്നുപിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ തടിച്ചുകൂടിയപ്പോഴേക്കും യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഉള്ളാൾ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
പ്രദേശത്തെ സിസിടിവിയിൽ യുവാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് റാശിഖ് പിടിയിലായത്.

Keywords: News, Karnataka, Mangalore, Top-Headlines, Assault, Case, Arrest, Police, School, Attempt, Girl, Police-station, Assault case; young man arrested.
< !- START disable copy paste -->