ചാനൽ ലേഖകനെ മർദിച്ചെന്ന പരാതിയിൽ അഭിഭാഷകൻ അറസ്റ്റിൽ
Nov 23, 2021, 16:13 IST
മംഗ്ളുറു: (www.kasargodvartha.com 23.11.2021) സ്വകാര്യ ചാനൽ ലേഖകനെ മർദിച്ചെന്ന പരാതിയിൽ അഭിഭാഷകനെ മംഗ്ളുറു ഉർവ പൊലീസ് അറസ്റ്റ് ചെയ്തു. സുഖ്പാൽ പൊളലിയുടെ പരാതിയിൽ കെ യദുനന്ദനാണ് അറസ്റ്റിലായത്.
നഗരത്തിലെ അശോക് നഗറിൽ തിങ്കളാഴ്ച രാത്രി തന്നെ ഇരുമ്പു വടിയിൽ തലക്കടിച്ചു പരുക്കേല്പിച്ചുവെന്ന് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചാനൽ പ്രവർത്തകന്റെ പരാതിയിൽ പറഞ്ഞു.
വധശ്രമം ചുമത്തി കേസെടുത്താണ് അറസ്റ്റ്. ചാനൽ പ്രവർത്തകന് എതിരെ വകീൽ നൽകിയ പരാതിയിലും കേസെടുത്തിട്ടുണ്ട്.

Keywords: News, Karnataka, Mangalore, Assault, Arrest, Arrest warrant, Police, Complaint, Top-Headlines, Assault case; Lawyer arrested.
< !- START disable copy paste -->