city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗുജറാതിന് പിറകെ കർണാടകയിലും ഭഗവദ്ഗീത സ്കൂൾ സിലബസിലേക്ക്

സൂപ്പി വാണിമേൽ

മംഗ്ളുറു : (www.kasargodvartha.com 18.03.2022) ആറു മുതൽ 12 വരെ ക്ലാസുകളിൽ ഭഗവത്ഗീത പഠനം നിർബന്ധമാക്കുമെന്ന് വ്യാഴാഴ്ച ഗുജറാത്ത് സർകാർ പ്രഖ്യാപിച്ചതിന്റെ ചുവടുപിടിച്ച് കർണാടക സർകാറും ഒരുങ്ങുന്നു. ഈ ആശയം കർണാടക സിലബസനുസരിച്ച് പ്രവർത്തിക്കുന്ന സ്കൂളുകളിലും നടപ്പാക്കാൻ ഉദ്ദേശ്യമുണ്ടെന്ന് പ്രൈമറി-സെകന്‍ഡറി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് വെള്ളിയാഴ്ച ബെംഗ്ളുറിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
             
ഗുജറാതിന് പിറകെ കർണാടകയിലും ഭഗവദ്ഗീത സ്കൂൾ സിലബസിലേക്ക്

'മുഖ്യമന്ത്രിയുമായി ഈ വിഷയം സംസാരിക്കുന്നുണ്ട്. സംസ്ഥാന പാഠപുസ്തക സമിതി, അകഡെമിക് വിദഗ്ധർ എന്നിവരുമായും ആശയവിനിമയം നടത്തും'.

ഗുജറാതിൽ 2022-23 അധ്യയന വർഷം മുതലാണ് ഗീത പഠനം സിലബസിൽ ഉൾപ്പെടുത്തുന്നത്. ദേശീയ വിദ്യാഭ്യാസ നയം-2020ലെ നിർദേശങ്ങൾ വ്യാഖ്യാനിച്ചാണ് ഇത്. ഗീത ഉൾപ്പെടുത്താൻ ഉദ്യേശിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി ജിതു വഘനി നടപ്പു നിയമസഭ സമ്മേളനത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സർകാർ പ്രഖ്യാപനം വന്നത്.

ആറു മുതൽ എട്ടു വരെ ക്ലാസുകളിൽ കഥകളായാണ് ഭഗവത്ഗീത പഠിപ്പിക്കുകയെന്ന് ഗുജറാത് സർകാർ അറിയിപ്പിൽ പറയുന്നു. ഒമ്പത് മുതൽ 12 വരെ ഗീതാപാരായണമാവും പഠന രീതി.

ഗീത അടിസ്ഥാനമാക്കി ശ്ലോകം, പാട്ട്, പ്രബന്ധം, കളികൾ, പ്രശ്നോത്തരി തുടങ്ങിയ മത്സരങ്ങൾ സ്കൂൾ തലത്തിൽ സംഘടിപ്പിക്കും. അച്ചടി, ശ്രാവ്യ, ദൃശ്യ പഠനസഹായികൾ ലഭ്യമാക്കും.

Keywords: News, Karnataka, Top-Headlines, Mangalore, Education, School, Book, National, Study Class, Government, Minister, Gujarat, Bhagavad Gita, School Syllabus, After Gujarat, Karnataka also adding Bhagavad Gita in School Syllabus.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia