കടയുടമയെ തോക്കുചൂണ്ടി നാലരലക്ഷം കവര്‍ന്ന കേസില്‍ നാലംഗസംഘം പിടിയില്‍; കാസര്‍കോട് സ്വദേശിയെ തിരയുന്നു
Oct 7, 2015, 16:57 IST
മംഗളൂരു: (www.kasargodvartha.com 07/10/2015) പുത്തൂര്‍ വിട്ലയില്‍ കടയുടമയെ തോക്കുചൂണ്ടി നാലുലക്ഷം രൂപ കവര്‍ന്ന കേസിലെ പ്രതികള്‍ പോലീസ് പിടിയിലായി. വിട്ല യിലെ ജീന്സ്കടയുടമയായ എം. സുഭാഷ് ചന്ദ്രനായകിന്റെ പണമാണ് കവര്‍ച്ച ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്ത പോലീസ് സൂരത്ത്കല്ലിലെ ശിഹത്ത് രാമകൃഷ്ണ(29), വിട്ലയിലെ ശ്രേയാംസ് ജെയിന് (31), അമല്‍രാജ് (34), സുജിത്ത് (27), ബല്ലാരിയിലെ മഞ്ജുനാഥ (40) എന്നിവരെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കടയില്‍നിന്നും നാലുലക്ഷത്തോളം രൂപയുമായി കാറില്‍ വീട്ടിലേക്കുപോവുകയായിരുന്നു സുഭാഷ്ചന്ദ്രനായിക്. സുഭാഷ്ചന്ദ്രയുടെ കാര്‍ വിട്ല ഗവ. ആശുപത്രിക്കുസമീപമെത്തിയപ്പോള് ടാറ്റാസുമോയിലെത്തിയ ആറംഗസംഘം തടയുകയും തങ്ങളുടെ വാഹനത്തില്‍ ഇടിച്ചുവെന്നാരോപിച്ച് വ്യാപാരിയുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.
ഇതിനിടയില്‍ സംഘത്തില്‍പ്പെട്ട ഒരാള്‍ വ്യാപാരിക്കുനേരെ തോക്കുചൂണ്ടുകയും മറ്റൊരാള്‍ ബാഗിലുണ്ടായിരുന്ന പണം തട്ടിയെടുക്കുകയുമായിരുന്നു. സംഘം സ്ഥലം വിട്ടതോടെ സുഭാഷ്ചന്ദ്രനായിക് വിട്ല പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. കേസെടുത്ത പോലീസ് വ്യാപകമായ തിരച്ചിലിനൊടുവില്‍ കോണാജെയില് വെച്ച് സംഘത്തെ പിടികൂടുകയും ഇവര്‍ സഞ്ചരിച്ച ടാറ്റാസുമോ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. കൊള്ളയടിച്ച പണവും കൈത്തോക്കും ഇവരില്‍നിന്ന് പിടിച്ചെടുക്കുകയും ചെയ്തു.
കാസര്‍കോട് സ്വദേശിയായ രാമകൃഷ്ണന് എന്നയാള്‍ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് തങ്ങള്‍ വ്യാപാരിയുടെ പണം തട്ടിയെടുത്തതെന്ന് ഇവര്‍ പോലീസിനോട് വെളിപ്പെടുത്തി. ഇതേ തുടര്‍ന്ന് രാമകൃഷ്ണനെ കണ്ടെത്താന്‍ വിട് ല പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. രാമകൃഷ്ണനെക്കുറിച്ച് വ്യക്തമായവിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. രാമകൃഷ്ണനെ പിടികൂടാന്‍ കാസര്‍കോട് പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്.
Keywords: Arreste, Kerala, Kasaragod, Mangalore, Accused, Held.
>