ധര്മ്മസ്ഥലക്കടുത്ത് തീര്‍ത്ഥാടകരുടെ ബസ് മറിഞ്ഞ് 30 ഓളം പേര്‍ക്ക് പരിക്ക്
Apr 30, 2014, 11:02 IST
മംഗലാപുരം: (www.kasargodvartha.com 30.04.2014) ധര്മ്മസ്ഥലക്കടുത്ത് കെ.എസ്.ആര്.ടി.സി യുടെ ലക്ഷ്വറി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 30 ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ചൊവ്വാഴ്ച ധര്മ്മസ്ഥലക്കടുത്ത മണ്ഡ്യാല ചടവിലാണ് കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ ഹൈടെക് വൈഭവ് ലക്ഷ്വറി ബസ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നു.
കോലാറില്‍ നിന്ന് ഏപ്രില്‍ 27 ന് തീര്‍ത്ഥാടനത്തിന് പുറപ്പെട്ട ആളുകളാണ് ബസിലുണ്ടായിരുന്നത്. 28 ന് ധര്‍മ്മസ്ഥലയിലെത്തിയ ഇവര്‍ അവിടെ തങ്ങിയ ശേഷം ചൊവ്വാഴ്ച ഹസന്, ബേളൂര്‍ ഭാഗത്തേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് അപകടമുണ്ടായത്.
ബസ് നിയന്ത്രണം വിട്ട് റോഡിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. ബസിലെ മുഴുവന്‍ യാത്രക്കാര്‍ക്കും അപകടത്തില്‍ പരിക്കുണ്ട്. മൂന്ന് യാത്രക്കാരുടെ കൈകള്‍ അപകടത്തില്‍ നഷ്ടപ്പെട്ടു. ധര്‍മ്മസ്ഥലയില്‍ നിന്ന് ബസ് പുറപ്പെട്ട് മൂന്ന് മിനുട്ട് കഴിഞ്ഞപ്പോഴാണ് അപകട വിവരം അറിഞ്ഞത്.
ഉടന്‍ തന്നെ തീര്‍ത്ഥാടനത്തിനെത്തിയ ആളുകള്‍ അപകടസ്ഥലത്തേക്ക് കുതിച്ചു. പരിക്കേറ്റവരെ ഉജിറെ എസ്.ഡി.എം ആശുപത്രി, മംഗലാപുരത്തെ വിവിധ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ധര്‍മ്മസ്ഥല ധര്‍മ്മാധികാരി ഡോ. ഡി.വീരേന്ദ്ര ഹെഗ്ഡെ അപകട സ്ഥലം സന്ദര്‍ശിച്ചു.
പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ നല്കാന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കെ.എസ്.ആര്.ടി.സി വകുപ്പ് അധികൃതരും സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ബസ് ഡ്രൈവര്‍ നവീന്‍ കുമാറിനെതിരെ ബെല്‍ത്തങ്ങാടി പോലീസ് കേസെടുത്തു.
Also Read:
സഹോദരന്റെ കൊലപാതകി അന്‍സാരിയുടെ പിന്തുണയുമായി വരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
Keywords: Mangalore, Bus Accident, Injured, K.S.R.T.C Bus, Control, Transport Corporation, Children, Ladies, Road, Hospital, Police, Case,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067