മംഗളൂരുവില്‍ 16 കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി; സുഹൃത്തടക്കം 5 പേര് അറസ്റ്റില്‍
Dec 28, 2015, 23:50 IST
മംഗളൂരു: (www.kasargodvartha.com 28.12.2015) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ഭീഷണിപ്പെടുത്തി കൊണ്ടുപോയി അഞ്ചംഗ സംഘം മാനഭംഗപ്പെടുത്തിയതായി പരാതി. സംഭവത്തില്‍ കുഞ്ചത്തുബയലിലെ പ്രശാന്ത് ഷെട്ടി, ആദില്‍, സല്മാന്, നൗഫല്‍ എന്നിവരെയും പ്രായപൂര്‍ത്തിയാകാത്ത യുവാവിനെയും പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെ പഞ്ചിമൊഗറുവിലെ ഒരുവീട്ടില്‍ വച്ചാണ് പെണ്‍കുട്ടിയെ ക്രൂരമാനഭംഗത്തിന് ഇരയാക്കിത്. അവശനിലയിലായ പെണ്‍കുട്ടിയെ പിന്നീട് റോഡരികില്‍ ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
ഇതുകണ്ട വഴിയാത്രക്കാര്‍ പെണ്‍കുട്ടിയെ ആദ്യം വീട്ടിലെത്തിക്കുകയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ മഹിളാ ശക്തി പ്രവര്‍ത്തകരാണ് പോലീസില്‍ വിവരം നല്‍കിയത്. അയല്‍വാസി കുഞ്ചത്തുബയല്‍ സ്വദേശി പ്രശാന്ത് ഷെട്ടിയും സുഹൃത്തുക്കളുമാണ് തന്നെ മാനഭംഗപ്പെടുത്തിയതെന്ന്് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. വിവാഹം കഴിക്കാമെന്ന് പ്രലോഭനം നല്കി യുവാവ് പലപ്പോഴായി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
പലതവണ തടയാന്‍ ശ്രമിച്ചിട്ടും ഭീഷണിപ്പെടുത്തി പീഡനം തുടരുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചയോടെ ഒരുകാര്യം പറയാനുണ്ടെന്ന് ഫോണില്‍ സുഹൃത്തായ സല്മാന് വഴി അറിയിച്ച് പെണ്‍കുട്ടിയെ പഞ്ചിമൊഗറു ബസ് സ്റ്റോപ്പിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മറ്റൊരു സുഹൃത്തായ അഥില്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റി സമീപത്തെ ഒരുവീട്ടിലെത്തിച്ചു. വിളിച്ച കാര്യം അന്വേഷിച്ച പെണ്‍കുട്ടിക്ക് കുടിക്കാന്‍ ജ്യൂസ് നല്‍കുകയും പിന്നീട് പ്രശാന്തു മുറിക്കകത്തു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
ചെറുത്തപ്പോള്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി യുവാക്കള്‍ മാറിമാറി മാനഭംഗപ്പെടുത്തി. അവശനിലയിലായപ്പോള്‍ ബസ് സ്റ്റോപ്പിനു സമീപം ഉപേക്ഷിച്ചിക്കുകയായിരുന്നു. സംഭവത്തില്‍ പേരറിയാത്ത ഒരുയുവാവിനെതിരേയും സെക്ഷന്‍ 376 ഡി പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്. പിടികൂടിയ പ്രതികളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Keywords : Mangalore, Molestation, Police, Complaint, Accuse, Arrest, Investigation, 16-year-old girl allegedly molested by five- All accused arrested.