Rectal cancer | വയറിലെ ഈ പ്രശ്നങ്ങള്‍ അവഗണിക്കരുത്! മലാശയ കാന്‍സറിന്റെ ലക്ഷണമാകാം
Mar 17, 2024, 19:55 IST
ന്യൂഡെൽഹി: (KasargodVartha) ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. എല്ലാ രോഗങ്ങൾക്കും അതിന്റേതായ കാഠിന്യം അനുഭവിക്കണം. ഗുരുതരമായൊരു രോഗമാണ് കാൻസർ. അർബുദം പല വിധത്തിൽ ഉണ്ട്. ശരീരത്തിലെ മിക്ക അവയവങ്ങൾക്കും ഈ രോഗം ബാധിക്കാറുണ്ട്. പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ചില അർബുദങ്ങളുണ്ട്. അതിലൊന്നാണ് മലാശയ കാൻസർ (Rectal cancer). മലാശയത്തിലാണ് ഈ അർബുദം ആരംഭിക്കുന്നത്. വൻകുടലിൻ്റെ അവസാന ഭാഗമാണ് മലാശയം. കാൻസർ വൻ കുടലിനെ ബാധിക്കുന്ന രീതിയിൽ ആണെങ്കിൽ കൊളോറെക്ടൽ അല്ലെങ്കിൽ കോളൻ കാൻസർ എന്നും അറിയപ്പെടുന്നു. മലാശയത്തിൽ നിന്നും മറ്റു അവയവങ്ങൾക്കും മലാശയ കാൻസർ പടരുന്നു.
മലാശയ കാൻസറുകൾക്ക് കാരണം
എല്ലാ രോഗങ്ങളുടെയും ഉറവിടമാണ് മോശമായ ഭക്ഷണ ശൈലി. ഭക്ഷണ ശീലങ്ങളിൽ അമിതമായി ചുവന്ന മാംസം ഉപയോഗിക്കുന്ന ആളുകൾക്ക് മലാശയ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ പുകവലി നിങ്ങൾക്ക് പല വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കൂട്ടത്തിൽ മലാശയ കാൻസർ വരുത്താനും ഇടയാക്കിയേക്കാം. 50 നും 60 നും മുകളിൽ പ്രായമുള്ളവർക്കാണ് മലാശയ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. ജനിതക സാധ്യതയും ഈ കാൻസറിന് കാരണമാവാം.
കുടുംബത്തിലുള്ളവർക്ക് മലാശയ കാൻസർ വന്നിട്ടുണ്ടെങ്കിൽ മറ്റു കുടുംബാംഗങ്ങൾക്കും വരാനും രോഗം സ്വയം വികസിക്കാനുള്ള സാധ്യതയും കുടുതലാണ്. അമിതമായി ശരീര ഭാരമുള്ളവർക്കും ഈ അർബുദത്തിന് സാധ്യതയുണ്ടെന്ന് പറയുന്നു. നാരുകൾ കുറവുള്ള ഭക്ഷണക്രമം മലാശയ കാൻസറിന് കാരണമായേക്കാം. ഉയർന്ന പ്രമേഹമുള്ളവരും മലാശയ കാൻസറിന്റെ സാധ്യത ലിസ്റ്റിൽ പെട്ടവരാണ്.
ലക്ഷണങ്ങൾ
* മലത്തിൽ രക്തം: മലാശയ കാൻസറിൻ്റെ ആദ്യകാല ലക്ഷണമായി മലത്തിൽ രക്തം പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. കൂടാതെ, രക്തത്തിൻ്റെ നിറം വളരെ ഇരുണ്ടതോ മെറൂണോ ആയിരിക്കാം. എന്നിരുന്നാലും, മലത്തിൽ രക്തം മറ്റ് ചില രോഗങ്ങളുടെ ലക്ഷണമാകാം. നിങ്ങൾക്ക് ഇത്തരത്തിൽ എന്തെങ്കിലും സംഭവിക്കുകയും ഈ പ്രശ്നം വളരെക്കാലം തുടരുകയും ചെയ്യുന്നുവെങ്കിൽ, താമസിയാതെ ഡോക്ടറെ സമീപിച്ച് ഉചിതമായ ചികിത്സ നേടുക.
* പെട്ടെന്നുള്ള ശരീര ഭാരം കുറയൽ: ഇതും ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ്. ശാരീരിക പ്രവർത്തനങ്ങളൊന്നും ചെയ്യാതെയോ ഭക്ഷണക്രമം മാറ്റാതെയോ ശരീരഭാരം കുറയുകയാണെങ്കിൽ, അത് ആശങ്കാജനകമായ കാര്യമാണെന്ന് മനസിലാക്കുക.
* മലവിസർജനത്തിലെ മാറ്റങ്ങൾ: മലബന്ധവും വയറിളക്കവും വയറ്റിലെ ചെറിയ പ്രശ്‌നങ്ങളായി കരുതി നമ്മൾ പലപ്പോഴും അവഗണിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ മലവിസർജന ശീലങ്ങളിൽ അടിക്കടി മാറ്റങ്ങൾ വന്നാൽ, ചിലപ്പോൾ മലബന്ധം വരികയോ ചിലപ്പോൾ വീണ്ടും വീണ്ടും മലമൂത്രവിസർജനം നടത്തേണ്ടി വരുകയോ ചെയ്യുകയാണെങ്കിൽ, ഇതെല്ലാം മലാശയ കാൻസറിൻ്റെ പ്രാരംഭ ലക്ഷണങ്ങളാകാം.
* മലാശയത്തിൽ നിന്ന് രക്തസ്രാവം
* മലബന്ധം, വയറുവേദന അല്ലെങ്കിൽ പതിവായി മലം പോകൽ
* മലം പൂർണമായി പോയിട്ടില്ലെന്ന തോന്നൽ
* ശരീരത്തിന് ബലഹീനത അല്ലെങ്കിൽ ക്ഷീണം എന്നിവയിൽ ലക്ഷണങ്ങളിൽ പെടുന്നു
ചികിത്സ
മലാശയ കാൻസർ ശസ്ത്രക്രിയയിലൂടെ ചികിത്സിക്കാവുന്നതാണ്. തുടക്കത്തിൽ തന്നെ മലാശയ കാൻസർ കണ്ടെത്താൻ സാധിക്കുമ്പോൾ മലദ്വാരത്തിലേക്ക് കാൻസർ പടരുന്നത് തടയാൻ സഹായിക്കും. കാൻസർ മലദ്വാരത്തിലേക്ക് പടരുന്നതിന് മുമ്പ് കണ്ടെത്തിയാൽ, ശസ്ത്രക്രിയയിൽ കാൻസർ ഉള്ള ഭാഗം നീക്കം ചെയ്യാനാവും. ഇതിനെത്തുടർന്ന്, മലദ്വാരത്തിന് മുകളിലുള്ള ഭാഗത്ത് കുടൽ വീണ്ടും ഘടിപ്പിക്കും. ഇത് ശസ്ത്രക്രിയയ്ക്കു ശേഷവും വ്യക്തിയെ സാധാരണ രീതിയിൽ മലം പുറംതള്ളാൻ സഹായിക്കും.
അർബുദം മലദ്വാരത്തിലേക്ക് പടർന്നുപിടിച്ച ഘട്ടത്തിൽ മലദ്വാരം നീക്കം ചെയ്യുന്നതും ശസ്ത്രക്രിയയിൽ ഉൾപ്പെടും. അത്തരം സന്ദർഭങ്ങളിൽ, മലം നീക്കം ചെയ്യുന്നതിനായി വയറിലെ ഭാഗത്ത് ഒരു ബാഗ് ഘടിപ്പിക്കും. ഈ പ്രക്രിയയെ കൊളോസ്റ്റമി എന്ന് വിളിക്കുന്നു. കൊളോസ്റ്റമിക്ക് ശേഷമുള്ള ജീവിതം വളരെ ബുദ്ധിമുട്ടാണ് എന്ന ധാരണയിലാണ് പലരും, എന്നാൽ ഇത് ശരിയല്ല. കൊളോസ്റ്റമിക്ക് പ്രക്രിയക്ക് ശേഷവും ആളുകൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുന്നു എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്.

Keywords: News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Rectal cancer: Symptoms and causes.