city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Carbonated Drinks | ഭക്ഷണ ശീലങ്ങളിൽ ശീതള പാനീയങ്ങളുമുണ്ടോ? സൂക്ഷിക്കുക, ഹൃദ്രോഗം മുതൽ കാൻസർ തുടങ്ങി നിരവധി രോഗങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്!

കൊച്ചി: (KasaragodVartha) കടകളിൽ പാക്കറ്റുകളിലും കുപ്പികളിലും ലഭ്യമാകുന്ന മധുര പാനീയങ്ങൾ കുടിക്കാത്തവർ കുറവായിരിക്കണം. നാവിൽ രുചിയൂറും ഈ ശീതള പാനീയങ്ങൾ ശീലമാക്കിയാൽ രോഗങ്ങളുടെ വൻ നിരകൾ തന്നെ നിങ്ങളെ കാത്തിരിപ്പുണ്ട്. മാതാപിതാക്കളും ബന്ധുക്കളും കുട്ടികൾക്ക് സ്നേഹത്തിൽ വാങ്ങി കൊടുക്കുന്നതും മധുര പാനീയങ്ങളാണല്ലോ? അവരത് സന്തോഷത്തോടെ രുചിയിലും കഴിക്കുമ്പോൾ മാതാപിതാക്കളുടെ മനസ് നിറയും. അറിഞ്ഞോ അറിയാതെയോ അവർ കുട്ടികളോട് കാണിക്കുന്ന ഈ വലിയ തെറ്റ് കുട്ടികളിൽ ഭാവിയിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം.

Carbonated Drinks | ഭക്ഷണ ശീലങ്ങളിൽ ശീതള പാനീയങ്ങളുമുണ്ടോ? സൂക്ഷിക്കുക, ഹൃദ്രോഗം മുതൽ കാൻസർ തുടങ്ങി നിരവധി രോഗങ്ങൾ നിങ്ങളെ കാത്തിരിപ്പുണ്ട്!

കാർബണേറ്റഡ് പാനീയങ്ങളുടെ അമിത ഉപയോഗം മൂലം വിട്ടുമാറാത്ത വൃക്കസംബന്ധമായ രോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. കാർബണേറ്റഡ് പാനീയങ്ങളും ഊർജ പാനീയങ്ങളും മൂത്രത്തിൽ കല്ല് ഉണ്ടാകാനും ശരീരഭാരം കൂടാനും കാരണമാകും. പ്രമേഹ രോഗത്തിനും വൃക്കസംബന്ധമായ തകരാറുകൾ വർധിപ്പിക്കാനും ഇടയാക്കും. ശീതള പാനീയങ്ങൾ അമിതമായാൽ തീർച്ചയായും ഗുരുതര രോഗങ്ങൾക്ക് വഴിവെക്കും.

വിശപ്പ് കൂട്ടാനും അമിത ഭക്ഷണ ആസക്തി ഉണ്ടാക്കാനും ഇത് പൊണ്ണത്തടിയിലേക്ക് എത്തിക്കാനും കാർബണേറ്റഡ് പാനീയങ്ങൾ കാരണമാകുന്നു. ശരീര ഭാരം ഒരുപാട് കൂടുന്നത് ആരോഗ്യകരമല്ല. കൂടാതെ ശീതള പാനീയങ്ങൾ ദിവസം കുടിച്ചാൽ നമ്മുടെ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കാനും ഇടയുണ്ട്. യൂറിക് ആസിഡ് കൂടുന്നത് മൂലമാണ് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടാകുന്നത്. വൃക്കയുടെ തകരാറുകളിലേക്ക് എത്തിക്കാൻ കടകളിൽ നാം കാണുന്ന വാങ്ങിക്കുന്ന കഴിക്കുന്ന ഇത്തരം പാനീയങ്ങൾക്ക് കഴിയുമെന്ന് ഓർക്കുക.

ഇത്തരം പാനീയങ്ങളിൽ ആവശ്യത്തിൽ കൂടുതൽ കലോറിയും ഉള്ളതിനാൽ ശരീര ഭാരം അനിയന്ത്രിതമായി വർധിക്കാൻ തുടങ്ങും. ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇത് സാരമായി ബാധിക്കും. അമിതമായി മധുര പാനീയങ്ങളും പലഹാരങ്ങളും കഴിക്കുന്നവരിൽ പല്ലിന്റെ ആരോഗ്യം കുറഞ്ഞു വരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കുട്ടികൾക്ക് ഇത്തരം പാനീയങ്ങൾ നൽകി അവരെ മധുര പാനീയങ്ങൾക്ക് അടിമപ്പെടുത്താതിരിക്കുക. ഇഷ്ടക്കൂടുതൽ കൊണ്ട് കുട്ടികൾക്ക് ആരോഗ്യകരമായ ആഹാരങ്ങളോ മറ്റോ നൽകാവുന്നതാണ്. മുതിർന്നവരും ഇത്തരം ശീലങ്ങളിൽ നിന്ന് മാറി നിൽക്കുക. കാശ് മുടക്കി രോഗങ്ങൾ വാങ്ങുന്ന ശീലം ഒഴിവാക്കുക. ആരോഗ്യ കരമായ ജീവിതം ആണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത്. അതിനൊത്തു ആഹാര ശീലങ്ങൾ നിയന്ത്രിക്കുക.

Keywords: News, Kerala, Kochi, Pregnancy, Health, Lifestyle, Shop, Packet, Bottle, Carbonated Drinks, Food, Harmful Effects Of drinking Carbonated Drinks, Shamil.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia