സുൽത്വാൻ ജ്വലറിയിൽ നിന്ന് കോടികളുടെ വജ്രാഭരണങ്ങൾ കടത്തിയെന്ന സംഭവം; അസി. സെയിൽസ് മാനജരുടെയും സഹോദരന്റെയും ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ചു
Dec 3, 2021, 20:46 IST
കാസർകോട്: (www.kasargodvartha.com 03.12.2021) സുൽത്വാൻ ജ്വലറിയിൽ നിന്നും കോടികളുടെ വജ്രാഭരണങ്ങൾ കടത്തിയെന്ന സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമായി തുടരുന്നതിനിടെ ആരോപണ വിധേയനായ അസിസ്റ്റന്റ് സെയിൽസ് മാനജർ മംഗ്ളുറു ബണ്ട് വാൾ പൊലീസ് സ്റ്റേഷൻ പരിധിയിലെ മുഹമ്മദ് ഫാറൂഖ്, ഇയാളുടെ സഹോദരൻ എന്നിവരുടെ ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ചതായി പൊലീസ് അറിയിച്ചു.
കാസർകോട് വിദ്യാനഗറിലെ ഒരു ബാങ്കിൽ 15 ലക്ഷത്തിന് ആഭരണങ്ങൾ പണയപ്പെടുത്തിയതായി കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് അകൗണ്ടുകൾ മരവിപ്പിച്ചിട്ടുള്ളത്.
കാസർകോട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. അതേസമയം ഫാറൂഖിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. അയൽ സംസ്ഥാനങ്ങളിലേക്കും ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിദേശത്തേക്ക് കടക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നു.
ALSO READ:
Keywords: Kerala, News, Kasaragod, Top-Headlines, Jewellery, Sulthan Gold, Robbery, Case, Police, Bank, Investigation, Diamond theft complaint.
< !- START disable copy paste -->