വിദ്യാര്‍ത്ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചു, നഗ്ന ഫോട്ടോയെടുത്തു
Feb 17, 2015, 15:35 IST
മഞ്ചേശ്വരം: (www.kasargodvartha.com 17/02/2015) കോളജു വിദ്യാര്‍ത്ഥിയെ അഞ്ചംഗ സംഘം കാറില്‍ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചു. തുടര്‍ന്നു നഗ്ന ഫോട്ടോ എടുത്ത ശേഷം റോഡരികില്‍ ഉപേക്ഷിച്ചു. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മംഗലാപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മംഗലാപുരത്തെ സ്വകാര്യ കോളജിലെ വിദ്യാര്‍ത്ഥിയും മഞ്ചേശ്വരത്തെ ഇബ്രാഹിം ഹാജിയുടെ മകനുമായ ഉസ്മാനെ (17)യാണ് തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ സ്വിഫ്റ്റു കാറിലെത്തിയ സംഘം മഞ്ചേശ്വരത്തു വെച്ചു ബലമായി കാറില്‍ പിടിച്ചു കയറ്റുകയും കാറില്‍ വെച്ചു തന്നെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തത്.
മഞ്ചേശ്വരം ജെ.എം. റോഡിലെ ഒരു വീട്ടില്‍ കൊണ്ടുപോയാണത്രേ മര്‍ദിച്ച് തുണിയുരിഞ്ഞു മൊബൈല്‍ ക്യാമറയില്‍ നഗ്ന ഫോട്ടോ പകര്‍ത്തിയത്. തൊട്ടടുത്ത മറ്റൊരു വീട്ടില്‍ കൊണ്ടു പോയി വീണ്ടും മര്‍ദിച്ചുവെന്നും പരാതിയുണ്ട്. ഒരു പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുന്നില്‍ വെച്ചും മര്‍ദിച്ചുവെന്നും പിന്നീട് രാത്രി 10 മണിയോടെ കാറില്‍ കൊണ്ടുവന്നു മഞ്ചേശ്വരത്തെ റോഡരികില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും ഉസ്മാന് പറഞ്ഞു.
സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പോലീസ് മംഗലാപുരത്തെ ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിയുടെ മൊഴിയെടുത്തു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നു പോലീസ് പറഞ്ഞു.

Keywords: Kasaragod, Kerala, Manjeshwaram, Photo, Student, Car, Blackmail, Assault, Mangalore, Kidnapped, Student kidnapped, assaulted.
Advertisement:
Advertisement: