വിജയ ബാങ്ക് കൊള്ള: പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചേരൂര്‍ ഭാഗങ്ങളില്‍ തെളിവെടുപ്പിന് വിധേയരാക്കി
Oct 4, 2015, 11:13 IST
കാസര്‍കോട്: (www.kasargodvartha.com 04/10/2015) ചെറുവത്തൂരിലെ വിജയ ബാങ്ക് കവര്‍ച്ചാ കേസിലെ പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചെങ്കള നാലാംമൈലിലെ ചേരൂര്‍ ഭാഗങ്ങളില്‍ ഞായറാഴ്ച രാവിലെ തെളിവെടുപ്പിന് വിധേയരാക്കി. ബാങ്ക് കവര്‍ച്ചാകേസിലെ മുഖ്യസൂത്രധാരനായ സുലൈമാന്‍ ഉള്‍പെടെയുള്ള പ്രതികളെയാണ് കവര്‍ച്ചാ സ്വര്‍ണം കണ്ടെടുത്ത ആള്‍താമസമില്ലാത്ത വീടിന് സമീപത്തെ കിണറിലും പരിസരപ്രദേശങ്ങളിലുമായി തെളിവെടുപ്പിന് വിധേയരാക്കിയത്. ശനിയാഴ്ച രാത്രിയാണ് കിണറില്‍ ചാക്കില്‍ സൂക്ഷിച്ച നിലയില്‍ സ്വര്‍ണാഭരണങ്ങളും പണവും പോലീസ് കണ്ടെടുത്തത്.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ഹരിശ്ചന്ദ്ര നായിക്, നീലേശ്വരം സി ഐ കെ ഇ പ്രേമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടന്നത്. പ്രതികളുടെ അറസ്റ്റ് വിവരം എസ് പി യുടെ സാന്നിധ്യത്തില്‍ കാഞ്ഞങ്ങാട് വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കും.

Keywords: Kasaragod, Kerala, Cherkala, Cheroor, Bank, Vijaya bank robbery: police inspection with robbery accuse.