മത്സ്യവില്‍പ്പനയെ ചൊല്ലി സംഘട്ടനം; ഒരാള്‍ക്ക് പരിക്ക്
Oct 23, 2017, 17:42 IST
ബദിയടുക്ക: (www.kasargodvartha.com 23.10.2017) മീന്‍ വില്‍പ്പനയെച്ചൊല്ലിയുണ്ടായ തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബിര്‍മ്മിനടുക്കയിലെ മുഹമ്മദ് ഹനീഫ (38)ക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കുമ്പള കോയിപ്പാടിയിലെ ഷരീഫിനെതിരെ ബദിയടുക്ക പോലീസ് കേസെടുത്തു. മുഹമ്മദ് ഹനീഫ നീര്‍ച്ചാലില്‍ സ്റ്റാളില്‍ മത്സ്യവില്‍പ്പന നടത്തിവരികയാണ്.
സ്‌കൂട്ടറില്‍ കൊണ്ടു പോയി മീന്‍ വില്‍ക്കുന്ന ഷരീഫ് ഹനീഫയുടെ സ്റ്റാളിനടുത്ത് വണ്ടി നിര്‍ത്തി മത്സ്യവില്‍പ്പന നടത്തിയതിനെ ചോദ്യം ചെയ്തതോടെ വാക്കുതര്‍ക്കവും തുടര്‍ന്ന് സംഘട്ടനവുമുണ്ടാവുകയായിരുന്നു. ഇതിനിടയില്‍ പ്രകോപിതനായ ഷരീഫ് ഹനീഫയെ മര്‍ദിക്കുകയാണുണ്ടായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Attack, Conflict; One injured
Keywords: Kasaragod, Kerala, news, Injured, Attack, Conflict; One injured