ചന്ദ്രഗിരി പുഴയില്‍ കുളിക്കാനിറങ്ങിയ 4 കുട്ടികളില്‍ ഒരാളെ കാണാതായി
May 14, 2015, 16:55 IST
ചെമ്മനാട്: (www.kasargodvartha.com 14/05/2015) ചന്ദ്രഗിരി പുഴയില്‍ കുളിക്കാനിറങ്ങിയ നാല് കുട്ടികളില്‍ ഒരാളെ കാണാതായി. നെല്ലിക്കുന്ന് സ്വദേശി സനൂപിനെയാണ് (15) കാണാതായത്. കൂടെയുണ്ടായിരുന്ന മാര്‍ക്കറ്റ് കുന്ന് സ്വദേശികളായ ജഹാംഗീര്‍, ഹനീഫ്, റിയാസ് എന്നിവരാണ് രക്ഷപ്പെട്ടത്.
Advertisement:
വ്യാഴാഴ്ച വൈകിട്ട് 4.15 മണിയോടെയാണ് സംഭവം. കുളിക്കുന്നതിനിടയില്‍ സനൂപ് ഒഴുക്കില്‍പെടുകയായിരുന്നുവെന്നാണ് കൂടെയുണ്ടായിരുന്ന കുട്ടികള്‍ പറയുന്നത്. വിവിരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍നടത്തിവരികയാണ്.
ചെമ്മനാട് പാലത്തിന് സമീപം വെച്ചാണ് സംഭവം. ഫൈബര്‍ ബോട്ടിലും, തോണിയിലുമാണ് തിരച്ചില്‍ നടത്തുന്നത്.
Keywords : Kasaragod, Kerala, Chemnad, Missing, Student, School, Police, Fire force, Sanoop.