ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ കെട്ടിപ്പടുക്കാന്‍ യുവതലമുറയ്ക്ക് കഴിയട്ടെ; ഗാന്ധിജയന്തി വാരാചരണത്തിന് ജില്ലയില്‍ തുടക്കമായി, ശ്രമദാന പ്രവര്‍ത്തനങ്ങളുമായി ക്ലബ്ബുകളും സംഘടനകളും
Oct 2, 2018, 15:06 IST
കാസര്‍കോട്: (www.kasargodvartha.com 02.10.2018) ഗാന്ധിജയന്തി വാരാചരണത്തിന് വിവിധ പരിപാടികളോടെ ജില്ലയില്‍ തുടക്കമായി. കാസര്‍കോട് കളക്ടറേറ്റില്‍ നടന്ന ജില്ലാതല പരിപാടി എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഗാന്ധിജി വിഭാവനം ചെയ്ത ഇന്ത്യ കെട്ടിപ്പടുക്കാന്‍ യുവതലമുറയ്ക്ക് കഴിയണമെന്നും മഹാത്മാ ഗാന്ധിയുടെ സന്ദേശം ഉള്‍ക്കൊണ്ടാകണം വിദ്യാര്‍ഥികള്‍ മുന്നോട്ടുള്ള പാത കണ്ടെത്തേണ്ടതെന്നും എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ പറഞ്ഞു. എല്ലാ ദിവസവും ഗാന്ധിയന്‍ ചിന്തയില്‍ അധിഷ്ടിതമാകണം നമ്മുടെ ജീവിതം. ഗാന്ധിജയന്തി വാരാചരണത്തില്‍ മാത്രം ഗാന്ധിയെ സ്മരിച്ചാല്‍ പോരെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ തീവ്ര ശുചീകരണ പരിപാടിയുടെയും സ്വച്ഛതാ ഹി സേവ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശുചിത്വ സന്ദേശം എഡിഎം എന്‍ ദേവീദാസ് ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കളക്ടര്‍ കെ ജയലക്ഷ്മി, ശുചിത്വമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി രാധാകൃഷ്ണന്, ഹരിതകേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എംപി സുബ്രഹ്മണ്യന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി ബിജു, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബി ഭാസ്ക്കരന്‍, ചിന്മയ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബി പുഷ്പരാജ്, പട്ടിക ജാതി വികസന ഓഫീസര്‍ അനന്തകൃഷ്ണന്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും, സിവില്‍ സ്റ്റേഷന് പരിസരവും ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാരാചരണത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക്് തുടക്കമായി.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, ഹരിത കേരളം മിഷന്, ശുചിത്വമിഷന്, കുടുംബശ്രീ, ജില്ലാ സാക്ഷരതാ മിഷന്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍, ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ മാസം എട്ടുവരെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂളുകളിലും കോളജുകളിലും സെമിനാറുകള്‍, പ്രസംഗ മത്സരം, ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്ത മുന്‍കരുതലുകള്‍, പ്രകൃതി സംരക്ഷണം, ജലസ്രോതസുകളുടെ സംരക്ഷണം, വനവത്ക്കരണം, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണം, ചിത്രപ്രദര്‍ശനം, പ്രഭാഷണ പരമ്പര, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ കര്‍മ്മ സേനയുടെ രൂപീകരണം എന്നിവ വാരാചരണത്തോടനുബന്ധിച്ച് നടത്തും.
നെഹ്റുയുവകേന്ദ്ര ഗാന്ധിജയന്തി ആഘോഷം എംഎല്‍എ ഉദ്ഘാടനം ചെയ്തു
നെഹ്റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ഗാന്ധിജയന്തി ആഘോഷം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം ഒഴിവാക്കണമെന്നും പ്രകൃതി സംരക്ഷണത്തിന് യുവതലമുറ നേതൃത്വം നല്‍കണമെന്നും എംഎല്‍എ പറഞ്ഞു. എഡിഎം എന്‍ ദേവീദാസ് അധ്യക്ഷതവഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു, ഹരിതകേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എംപി സുബ്രഹ്മണ്യന്, ശുചിത്വമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി രാധാകൃഷ്ണന്, എന്‍വൈകെ എന്വൈവി ടി നവീന്‍രാജ്, സുരക്ഷ പ്രോജക്ട് മാനേജര്‍ എം നിഷിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാന്ധി ദര്‍ശനത്തെക്കുറിച്ച് ഉണ്ണിക്കൃഷ്ണന് അണിഞ്ഞയുടെ ക്ലാസും ക്വിസ് മത്സരവും നടത്തി. കാസര്‍കോട് ഗവ. കോളജിലെ എന്‍എസ്എസ്, എന്‍സിസി യുണിറ്റുകള്‍ പങ്കെടുത്തു.
ഗാന്ധിജയന്തി: അംഗനവാടി ശുചീകരണവും പായസ വിതരണവും നടത്തി
ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി അംഗനവാടി ശുചീകരണവും പായസ വിതരണവും നടത്തി. നെല്ലിക്കുന്ന് സബീലുല്‍ ഹുദ വിദ്യാര്‍ത്ഥികളാണ് ഗാന്ധിജയന്തി വാരാചരണത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. വാര്‍ഡ് മെമ്പര്‍ ഹാജറ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അധ്യാപിക ശോഭ സംബന്ധിച്ചു. ഫാറൂഖ് നെല്ലിക്കുന്ന്, ഷഹീര്‍, ഫൈറോസ്, അപ്പൂസ്, സഹദ്, സംഹന്‍, വെശ്വമി തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഗാന്ധിജയന്തി ദിനത്തില്‍ വൃക്ഷതൈ നട്ടു
കാസര്‍കോട്: ഗാന്ധിജയന്തി ദിനത്തില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്കൂളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ വൃക്ഷതൈ നട്ട് ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍ എം സുബൈര്‍, ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പിടിഎ കമ്മിറ്റി പ്രസിഡന്റ് ഖമറുദ്ദീന് തായല്‍, വൈസ് പ്രസിഡന്റ് ഷാഫി തെരുവത്ത്, ഒ എസ് എ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ബീഗം, ജനറല്‍ സെക്രട്ടറി ഷാഫി എ നെല്ലിക്കുന്ന്, സ്കൂള്‍ ഹെഡ്മാസ്റ്റര് മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഖാദര്‍ ബെല്‍ക്കാട്, സി എം അഷ്റഫ്, എന്‍ എച്ച് അബ്ദുല്ല, ചക്കര അബ്ദുര്‍ റഹ് മാന്‍, സലീം ടിപ്ടണ്‍, ഷാഫി കോട്ട്, നൗഫല്‍ ഖത്തര്‍, അധ്യാപകരായ വിനോദ് കുമാര്‍, വേണുഗോപാല്‍, അബ്ദുല്‍ ബഷീര്‍, മെയ്തീന് കുഞ്ഞി, ശ്രീലേഖ, ലളിതകുമാരി, സുനിത, ജയ് സി ജോസ്, ജുവൈരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി
കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാന്തോപ്പ് മൈതാനത്തു ഗാന്ധിജയന്തി ദിനത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി എം അസൈനാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു.
എന്‍ കെ രത്നാകരന്, കെ പി മോഹനന്, പി വി വേണുഗോപാല്‍, പ്രവീണ്‍ തോയമ്മല്‍, ബാബുരാജ്, എച്ച് കെ അശോക് കുമാര്‍, പദ്മരാജ് ഐങ്ങോത്ത്, ഐക്കാല്‍ കുഞ്ഞിരാമന്, യു മാധവന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹൊസ്ദുര്‍ഗ്ഗ് ലയണ്‍സ് ക്ലബ്ബ് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഹൊസ്ദുര്‍ഗ്ഗ് ലയണ്‍സിന്റെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡണ്ട് നാസര്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സി പീറ്റര്‍, എം രമേശ് ഗാന്ധി സന്ദേശം നല്കി, പി വി പവിത്രന്, എച്ച് ജി വിനോദ് കുമാര്‍, കെ ശരത്ത് കുമാര്‍, സി എച്ച് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി ഗാന്ധി സ്മൃതിവന്ദന ദിനമായി ആചരിച്ചു
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ട്, ഗാന്ധി സ്മൃതി വന്ദന ദിനമായി ആചരിച്ചു. നഗരത്തില്‍ പദയാത്ര നടത്തി. ഗാന്ധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു. എം അനന്തന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കൈപ്രത് കൃഷ്ണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
കെ വി പുരുഷോത്തമന്, എന്‍ പി ദാമോദരന്‍, പ്രമോദ് കരുവളം, ഹുസൈനാര് നുള്ളിപ്പാടി, സി വി ചന്ദ്രന്, കെ ജനാര്ദ്ദനന്, കൂലേരി രാഘവന്, ഇ നാരായണന്, കെ വി ചന്ദ്രന്, ടി ശ്രീധരന്, സുകുമാരന്‍ മാസ്റ്റര്‍, കെ പി മോഹനന്, മഹേന്ദ്രന് കൊട്രച്ചാല്‍ എന്നിവര്‍ സംസാരിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ പെരിയ സി എച്ച് സിയില്‍ ജില്ലാതല ശുചീകരണ പരിപാടി സംഘടിപ്പിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അംബേദ്കര്‍ ആട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഗവ. പോളിടെക്നിക്ക് കോളജ് പെരിയ, എന്‍എസ്എസ് യൂണിറ്റുകളുടെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനത്തില്‍ പെരിയ സിഎച്ച്സിയില് ജില്ലാതല ശുചീകരണ പരിപാടി സംഘടിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ എസ് സതീഷ് അധ്യക്ഷത വഹിച്ചു.
യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു ഉദ്ഘാടനം ചെയ്തു. ഡോ. എന്‍ രാഘവന്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ സുഭാഷ് കെ, ഗോവര്‍ധന കായര്‍ത്തായ ബി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ പ്രസീത കെ, എം വി അശോകന് ജെഎച്ച്ഐ എന്നിവര്‍ സംസാരിച്ചു.
ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ് സ്വാഗതവും പാഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ എന്‍ പ്രകാശന് നന്ദിയും പറഞ്ഞു. കോ-ഓര്‍ഡിനേറ്റര്‍മാരായ ശിവചന്ദ്രന് കാര്‍ത്തിക, അജിത്ത് ബാലകൃഷ്ണന്, സി വി ഗിരീഷ്, രതീഷ്, ശശികുമാര്‍, സദാനന്ദ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
ബിജെപി കാസര്‍കോട് നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വച്ഛത ഹി സേവ പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബിജെപി കാസര്‍കോട് നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വച്ഛത ഹി സേവ പരിപാടി ഗവ. കോളജിന് മുന്‍വശത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.
ഗാന്ധി ജയന്തി ദിനത്തില്‍ കളനാട് റെയിന്‍ബോ ഹദ്ദാദ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് സംഘടിപ്പിച്ച ശുചീകരണ ദിനാചരണം ചെമ്മനാട് പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ അബ്ദുല്ല ഉലൂജി ഉദ്ഘാടനം ചെയ്തു.
ഗാന്ധിജിക്ക് ശ്രദ്ധാഞ്ജലിയായി ലഹരി വിരുദ്ധ സൈക്കിള്‍ റാലിയും ഫ്ളാഷ് മോബും സംഘടിപ്പിച്ചു
കാസര്‍കോട്: മെഡോണ എയുപി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജിക്ക് ശ്രദ്ധാഞ്ജലിയായി കാസര്‍കോട് റെയില്‍വേ സ്റ്റേഷന് മുതല്‍ പുതിയ ബസ് സ്റ്റാന്‍ഡ് വരെ ലഹരി വിരുദ്ധ സന്ദേശങ്ങളുടെ പ്രചരണാര്‍ഥം സൈക്കിള്‍ റാലിയും, ബസ് സ്റ്റാന്‍ഡില്‍ ഫ്ളാഷ് മോബും, ലഹരി വിരുദ്ധ ലഘു നാടകവും സംഘടിപ്പിച്ചു.
സൈക്കിള്‍ റാലി കാസര്‍കോട് നഗരസഭാ കണ്‍സിലര്‍ റാഷിദ് പൂരണം ഫ്ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടന്ന ബോധവത്ക്കരണ പരിപാടി പ്രസ് ക്ലബ് പ്രസിഡണ്ട് ടി എ ഷാഫി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പിടിഎ പ്രസിഡണ്ട് ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ അധ്യക്ഷത വഹിച്ചു.
കാസര്‍കോട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന് ബര്‍ണാഡ്, പിടിഎ വൈസ് പ്രസിഡണ്ട് അബ്ദുല്‍ ലത്തീഫ് സംസാരിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ റോഷ്ന എ സി സ്വാഗതവും സൗമ്യ ഷാജി നന്ദിയും പറഞ്ഞു. നൃത്താവതരണം മികച്ചതായി. കുട്ടികളും അധ്യാപകരും രക്ഷിതാക്കളുമായി ഇരുനൂറോളം പേര് പങ്കെടുത്തു.
ഗാന്ധിജയന്തി വാരം: പ്രദര്‍ശനവും ക്വിസ് മത്സരവും നടത്തി
നായന്മാര്മൂല: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എല്‍ പി വിഭാഗത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ജീവ ചരിത്രം, ഫോട്ടോകള്‍ എന്നിവയുടെ ശേഖരണം, പ്രദര്‍ശനം, ബാപ്പുജി ക്വിസ് മത്സരം, ശുചീകരണം തുടങ്ങിയ പരിപാടികളാണ് നടത്തിയത്. വിജയികള്‍ക്ക് സമ്മാനദാനം നടത്തി. അധ്യാപകരായ ടി വി വത്സരാജന്‍, ശോഭന, ശ്രീലേഖ, സജ്ന, സി എല്‍ സാബിഖ്, എന്‍ എ ആസിഫ് നേതൃത്വം നല്കി.
ഗാന്ധിജയന്തി: നവതി നിറവില്‍ ശേഖരന് നമ്പ്യാര്‍ക്ക് ആദരം
രാവണീശ്വരം: ഗാന്ധിജയന്തി ദിനത്തില്‍ കോണ്‍ഗ്രസ്സ് അജാനൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍, നവതി ആഘോഷിക്കുന്ന പ്രമുഖ ഗാന്ധിയനും കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന ശേഖരന് നമ്പ്യാരെ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ആദരിച്ചു. ടി കെ സുധാകരന് പൊന്നാട അണിയിച്ചു ആദരിച്ച് ഗാന്ധി സന്ദേശം നല്കി.
അജാനൂര്‍ മണ്ഡലം പ്രസിഡണ്ട് സതീശന് പരന്നക്കാട്ടില് അധ്യക്ഷത വഹിച്ചു. മുന്‍ മണ്ഡലം പ്രസിഡണ്ട് കുഞ്ഞിരാമന് രാവണീശ്വരം, എം നാരായണന്, കൃഷ്ണന് രാവണിശ്വരം, നിശാന്ത് കല്ലിങ്കല്‍, കെ ദിനേശന്, കാഞ്ഞങ്ങാട് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഉമേശന് കാട്ടുകുളങ്ങര, അനീഷ് രാവണിശ്വരം, സി രത്നാകരന്, എം വി കുഞ്ഞിക്കണ്ണന്, ഗോപിനാഥന് നായര്‍ എന്നിവര്‍ സംസാരിച്ചു.
ഗാന്ധിജിയെ അറിയാന്‍; ചൈല്‍ഡ്ലൈനിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു
നീലേശ്വരം: ചൈല്‍ഡ്ലൈനിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തിയോടനുബന്ധിച്ചു നീലേശ്വരത്തു വിദ്യാര്‍ത്ഥികള്‍ക്കായി ഗാന്ധിജിയെ അറിയാന്‍ പരിപാടി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ചു ശുചീകരണ പ്രവര്‍ത്തനം, ഗാന്ധിജിയെ അറിയാന്‍ ക്വിസ് എന്നിവ നടത്തി.
കോ-ഓര്‍ഡിനേറ്റര്‍ ലിഷ കെ വി അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. പ്രീജ എ സ്വാഗതവും സുധീഷ് കെ വി നന്ദിയും പറഞ്ഞു. ക്വിസ് മത്സരത്തില്‍ പങ്കെടുത്തു വിജയികളായവര്‍ക്ക് സമ്മാന വിതരണവും നടത്തി.
Keywords: Kerala, kasaragod, news, Gandhi Jayanthi, Club, Cleaning, Congress, BJP, Marked, Nileshwaram, Kanhangad, Nellikkunnu, Gandhijayanthi Day marked
< !- START disable copy paste -->
സംസ്ഥാന സര്‍ക്കാറിന്റെ തീവ്ര ശുചീകരണ പരിപാടിയുടെയും സ്വച്ഛതാ ഹി സേവ പ്രവര്‍ത്തനത്തിന്റെയും ഭാഗമായി നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ശുചിത്വ സന്ദേശം എഡിഎം എന്‍ ദേവീദാസ് ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി കളക്ടര്‍ കെ ജയലക്ഷ്മി, ശുചിത്വമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി രാധാകൃഷ്ണന്, ഹരിതകേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എംപി സുബ്രഹ്മണ്യന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു, ഫിനാന്‍സ് ഓഫീസര്‍ കെ സതീശന്, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി ബിജു, ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ ബി ഭാസ്ക്കരന്‍, ചിന്മയ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ബി പുഷ്പരാജ്, പട്ടിക ജാതി വികസന ഓഫീസര്‍ അനന്തകൃഷ്ണന്, വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസുകളും, സിവില്‍ സ്റ്റേഷന് പരിസരവും ചിന്മയ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെയും കുടുംബശ്രീ പ്രവര്‍ത്തകരുടെയും ജീവനക്കാരുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തി. ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വാരാചരണത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ക്ക്് തുടക്കമായി.
ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസം, ഹരിത കേരളം മിഷന്, ശുചിത്വമിഷന്, കുടുംബശ്രീ, ജില്ലാ സാക്ഷരതാ മിഷന്, വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍, യുവജന സംഘടനകള്‍, ഗാന്ധിയന്‍ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ മാസം എട്ടുവരെ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. സ്കൂളുകളിലും കോളജുകളിലും സെമിനാറുകള്‍, പ്രസംഗ മത്സരം, ക്വിസ്, ചിത്രരചനാ മത്സരങ്ങള്‍, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വരള്‍ച്ച നേരിടുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, പ്രകൃതിദുരന്ത മുന്‍കരുതലുകള്‍, പ്രകൃതി സംരക്ഷണം, ജലസ്രോതസുകളുടെ സംരക്ഷണം, വനവത്ക്കരണം, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരണം, ചിത്രപ്രദര്‍ശനം, പ്രഭാഷണ പരമ്പര, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ കര്‍മ്മ സേനയുടെ രൂപീകരണം എന്നിവ വാരാചരണത്തോടനുബന്ധിച്ച് നടത്തും.
ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കുന്നു.
ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ശുചിത്വ സന്ദേശം എഡിഎം: എന്‍ ദേവീദാസ് ചൊല്ലിക്കൊടുക്കുന്നു.
ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ശുചിത്വ സന്ദേശ പ്രതിജ്ഞ എടുക്കുന്നു.
ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കളക്ടറേറ്റില്‍ നടന്ന ശുചീകരണം
ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് കളക്ടറേറ്റില്‍ നടന്ന ശുചീകരണം.
നെഹ്റുയുവകേന്ദ്ര ഗാന്ധിജയന്തി ആഘോഷം എംഎല്‍എ ഉദ്ഘാടനം ചെയ്തു
നെഹ്റുയുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റില്‍ നടന്ന ഗാന്ധിജയന്തി ആഘോഷം എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പ്രകൃതിവിഭവങ്ങളുടെ അമിതചൂഷണം ഒഴിവാക്കണമെന്നും പ്രകൃതി സംരക്ഷണത്തിന് യുവതലമുറ നേതൃത്വം നല്‍കണമെന്നും എംഎല്‍എ പറഞ്ഞു. എഡിഎം എന്‍ ദേവീദാസ് അധ്യക്ഷതവഹിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ റഷീദ് ബാബു, ഹരിതകേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എംപി സുബ്രഹ്മണ്യന്, ശുചിത്വമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ സി രാധാകൃഷ്ണന്, എന്‍വൈകെ എന്വൈവി ടി നവീന്‍രാജ്, സുരക്ഷ പ്രോജക്ട് മാനേജര്‍ എം നിഷിത എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാന്ധി ദര്‍ശനത്തെക്കുറിച്ച് ഉണ്ണിക്കൃഷ്ണന് അണിഞ്ഞയുടെ ക്ലാസും ക്വിസ് മത്സരവും നടത്തി. കാസര്‍കോട് ഗവ. കോളജിലെ എന്‍എസ്എസ്, എന്‍സിസി യുണിറ്റുകള്‍ പങ്കെടുത്തു.
ഗാന്ധിജയന്തി: അംഗനവാടി ശുചീകരണവും പായസ വിതരണവും നടത്തി
ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി അംഗനവാടി ശുചീകരണവും പായസ വിതരണവും നടത്തി. നെല്ലിക്കുന്ന് സബീലുല്‍ ഹുദ വിദ്യാര്‍ത്ഥികളാണ് ഗാന്ധിജയന്തി വാരാചരണത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങിയത്. വാര്‍ഡ് മെമ്പര്‍ ഹാജറ മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. അധ്യാപിക ശോഭ സംബന്ധിച്ചു. ഫാറൂഖ് നെല്ലിക്കുന്ന്, ഷഹീര്‍, ഫൈറോസ്, അപ്പൂസ്, സഹദ്, സംഹന്‍, വെശ്വമി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാസര്‍കോട്: ഗാന്ധിജയന്തി ദിനത്തില്‍ നെല്ലിക്കുന്ന് അന്‍വാറുല്‍ ഉലൂം എ യു പി സ്കൂളില്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ വൃക്ഷതൈ നട്ട് ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എന്‍ എം സുബൈര്‍, ജനറല്‍ സെക്രട്ടറി ഹനീഫ് നെല്ലിക്കുന്ന്, പിടിഎ കമ്മിറ്റി പ്രസിഡന്റ് ഖമറുദ്ദീന് തായല്‍, വൈസ് പ്രസിഡന്റ് ഷാഫി തെരുവത്ത്, ഒ എസ് എ കമ്മിറ്റി പ്രസിഡന്റ് അബ്ബാസ് ബീഗം, ജനറല്‍ സെക്രട്ടറി ഷാഫി എ നെല്ലിക്കുന്ന്, സ്കൂള്‍ ഹെഡ്മാസ്റ്റര് മുഹമ്മദ് കുട്ടി മാസ്റ്റര്‍, ഖാദര്‍ ബെല്‍ക്കാട്, സി എം അഷ്റഫ്, എന്‍ എച്ച് അബ്ദുല്ല, ചക്കര അബ്ദുര്‍ റഹ് മാന്‍, സലീം ടിപ്ടണ്‍, ഷാഫി കോട്ട്, നൗഫല്‍ ഖത്തര്‍, അധ്യാപകരായ വിനോദ് കുമാര്‍, വേണുഗോപാല്‍, അബ്ദുല്‍ ബഷീര്‍, മെയ്തീന് കുഞ്ഞി, ശ്രീലേഖ, ലളിതകുമാരി, സുനിത, ജയ് സി ജോസ്, ജുവൈരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.
കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധിജയന്തി ദിനത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി
കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാന്തോപ്പ് മൈതാനത്തു ഗാന്ധിജയന്തി ദിനത്തില്‍ അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും നടത്തി. അനുസ്മരണ സമ്മേളനം ഡി സി സി ജനറല്‍ സെക്രട്ടറി എം അസൈനാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എം കുഞ്ഞികൃഷ്ണന് അധ്യക്ഷത വഹിച്ചു.
എന്‍ കെ രത്നാകരന്, കെ പി മോഹനന്, പി വി വേണുഗോപാല്‍, പ്രവീണ്‍ തോയമ്മല്‍, ബാബുരാജ്, എച്ച് കെ അശോക് കുമാര്‍, പദ്മരാജ് ഐങ്ങോത്ത്, ഐക്കാല്‍ കുഞ്ഞിരാമന്, യു മാധവന് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഹൊസ്ദുര്‍ഗ്ഗ് ലയണ്‍സ് ക്ലബ്ബ് ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി
ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ഹൊസ്ദുര്‍ഗ്ഗ് ലയണ്‍സിന്റെ നേതൃത്വത്തില്‍ ഗാന്ധി പാര്‍ക്കില്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. പ്രസിഡണ്ട് നാസര്‍ കൊളവയല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ സി പീറ്റര്‍, എം രമേശ് ഗാന്ധി സന്ദേശം നല്കി, പി വി പവിത്രന്, എച്ച് ജി വിനോദ് കുമാര്‍, കെ ശരത്ത് കുമാര്‍, സി എച്ച് മുഹമ്മദ് കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റി ഗാന്ധി സ്മൃതിവന്ദന ദിനമായി ആചരിച്ചു
കാഞ്ഞങ്ങാട്: കോണ്‍ഗ്രസ് എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ട്, ഗാന്ധി സ്മൃതി വന്ദന ദിനമായി ആചരിച്ചു. നഗരത്തില്‍ പദയാത്ര നടത്തി. ഗാന്ധി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും ചേര്‍ന്നു. എം അനന്തന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കൈപ്രത് കൃഷ്ണന് നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു.
കെ വി പുരുഷോത്തമന്, എന്‍ പി ദാമോദരന്‍, പ്രമോദ് കരുവളം, ഹുസൈനാര് നുള്ളിപ്പാടി, സി വി ചന്ദ്രന്, കെ ജനാര്ദ്ദനന്, കൂലേരി രാഘവന്, ഇ നാരായണന്, കെ വി ചന്ദ്രന്, ടി ശ്രീധരന്, സുകുമാരന്‍ മാസ്റ്റര്‍, കെ പി മോഹനന്, മഹേന്ദ്രന് കൊട്രച്ചാല്‍ എന്നിവര്‍ സംസാരിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ പെരിയ സി എച്ച് സിയില്‍ ജില്ലാതല ശുചീകരണ പരിപാടി സംഘടിപ്പിച്ചു
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് കാസര്‍കോട് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ അംബേദ്കര്‍ ആട്സ് ആന്‍ഡ് സയന്‍സ് കോളജ്, ഗവ. പോളിടെക്നിക്ക് കോളജ് പെരിയ, എന്‍എസ്എസ് യൂണിറ്റുകളുടെ സഹകരണത്തോടെ ഗാന്ധിജയന്തി ദിനത്തില്‍ പെരിയ സിഎച്ച്സിയില് ജില്ലാതല ശുചീകരണ പരിപാടി സംഘടിപ്പിച്ചു. യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ എസ് സതീഷ് അധ്യക്ഷത വഹിച്ചു.
യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്മാന് പി ബിജു ഉദ്ഘാടനം ചെയ്തു. ഡോ. എന്‍ രാഘവന്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ സുഭാഷ് കെ, ഗോവര്‍ധന കായര്‍ത്തായ ബി, ജില്ലാ പ്രോഗ്രാം ഓഫീസര്‍ പ്രസീത കെ, എം വി അശോകന് ജെഎച്ച്ഐ എന്നിവര്‍ സംസാരിച്ചു.
ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എ വി ശിവപ്രസാദ് സ്വാഗതവും പാഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ എന്‍ പ്രകാശന് നന്ദിയും പറഞ്ഞു. കോ-ഓര്‍ഡിനേറ്റര്‍മാരായ ശിവചന്ദ്രന് കാര്‍ത്തിക, അജിത്ത് ബാലകൃഷ്ണന്, സി വി ഗിരീഷ്, രതീഷ്, ശശികുമാര്‍, സദാനന്ദ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.
ബിജെപി കാസര്‍കോട് നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വച്ഛത ഹി സേവ പരിപാടി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബിജെപി കാസര്‍കോട് നഗരസഭ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വച്ഛത ഹി സേവ പരിപാടി ഗവ. കോളജിന് മുന്‍വശത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് അടക്കമുള്ള നേതാക്കള്‍ സംബന്ധിച്ചു.
നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സമൃതിമണ്ഡപത്തില്‍ പുശ്പാര്‍ച്ചന നടത്തുന്നു
കളനാട് റെയിന്‍ബോ ഹദ്ദാദ് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബ് ഗാന്ധി ജയന്തി ആചരിച്ചു