city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് കളക്ടറേറ്റിലും ഇനി വിഷരഹിത പച്ചക്കറി

കാസര്‍കോട്:(www.kasargodvartha.com 14/11/2018) വിഷമയ പച്ചക്കറികളില്‍ നിന്നും മുക്തി നേടാന്‍ കളക്ടറേറ്റ് ജീവനക്കാര്‍ ആരംഭിച്ച ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പ് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു നിര്‍വഹിച്ചു. സിവില്‍സ്റ്റേഷനില്‍ 20 സെന്റ് സഥലത്ത് കളക്ടറേറ്റ് സ്റ്റാഫ്കൗണ്‍സിലിന്റെ നേതൃത്വത്തില്‍ രണ്ട് മാസം മുമ്പ് തുടങ്ങിയ ജൈവ പച്ചക്കറികൃഷിയുടെ വിളവെടുപ്പില്‍ നിരവധിപേരാണ് പങ്കെടുത്തത്.

വെണ്ട, പയര്‍, പടവലം, കയ്പ്പ, വെള്ളരി, വാഴ, പപ്പായ, കുമ്പളം, ചീര, മുളക്, തക്കാളി, തുടങ്ങിയ വിളകളാണ് കൃഷിചെയ്തത്. ചാണകം, മണ്ണിര കമ്പോസ്റ്റ്, കടലപിണ്ണാക്ക്, ജീവാണു വളമായ ജീവാമൃതം തുടങ്ങിയ ജൈവവളമാണ് കൃഷിക്ക് ഉപയോഗിച്ചത്. കായ്ഫലങ്ങള്‍ക്കുള്ള കീടനാശിനിയായി ഉപയോഗിച്ചത് വേപ്പെണ്ണ, ബാര്‍സോപ്പ് മിശ്രിതം, ഗോമൂത്ര മിശ്രിതം എന്നിവയായിരുന്നു. കൃഷിയുടെ മേല്‍നോട്ടത്തിനായി ഒരു കമ്മിറ്റി രൂപവത്കരിച്ചതിന് പുറമെ കൃഷിയെ പരിപാലിക്കാന്‍ ജീവനക്കാര്‍ ദിവസേന രാവിലെയും വൈകുന്നേരവും ഒഴിവ് ദിനങ്ങളില്‍ പോലും സമയം കണ്ടെത്തി. വിളകള്‍ കളക്ടറേറ്റിലെ ജീവനക്കാര്‍ക്ക് വിറ്റഴിക്കാനാണ് തീരുമാനം.

കാസര്‍കോട് കളക്ടറേറ്റിലും ഇനി വിഷരഹിത പച്ചക്കറി

കൃഷി വകുപ്പിന്റെ 30,000 രൂപ സാമ്പത്തിക സഹായം കൃഷിക്കായി ലഭിച്ചിരുന്നു. കൂടാതെ ചെങ്കള കൃഷിഭവന്‍, പ്രിന്‍സിപ്പല്‍ കൃഷിഓഫീസ്, പെരിയ അഗ്രോ ക്ലിനിക്ക് എന്നിവയുടെ സാങ്കേതിക സഹായവും ലഭിച്ചിരുന്നു. ചടങ്ങില്‍ അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജെ.സജിനിമോള്‍, ചെങ്കള കൃഷി ഓഫീസര്‍ ബിന്ധുജോര്‍ജ്, ചെങ്കള കൃഷി അസിസ്റ്റന്റ് കെസി വിജയകുമാരി, സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി പി. പ്രഭാകരന്‍ തുടങ്ങി നിരവധി ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kasaragod, Kerala, Agriculture in Collectorate

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia