കാണാതായ യുവതിയെ കാമുകനൊപ്പം കോടതിയില്‍ ഹാജരാക്കി; യുവതി മാതാവിനൊപ്പം പോയി
May 27, 2013, 11:03 IST
കുമ്പള: പത്തു ദിവസം മുമ്പ് കാണാതായ യുവതിയെ പോലീസ് കര്‍ണാടകയിലെ കന്യാനയില്‍ കാമുകനോടൊപ്പം കണ്ടെത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും കോടതി സ്വന്തം ഇഷ്ടത്തിന് വിടുകയും യുവതി മാതാവിനൊപ്പം പോവുകയും ചെയ്തു.
മെയ് 16 ന് കാണാതായ പൈവളിഗെ സ്വദേശിനി സ്വപ്നയെ (22) യാണ് കഴിഞ്ഞ ദിവസം പോലീസ് കന്യാനയില്‍ കാമുകന് ഉപ്പള പ്രതാപ് നഗറിലെ ലത്തീഫി (27) നൊപ്പം കണ്ടെത്തിയത്. ഇരുവരെയും കാസര്‍കോട്ടെത്തിച്ച പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയും സ്വന്തം ഇഷ്ടത്തിന് വിടുകയുമായിരുന്നു.
വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ ട്രഷറര്‍ നാരായണ ഷെട്ടിയുടെ മകളായ സ്വപ്ന ഉപ്പളയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് മെയ് 16 ന് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ചെത്താത്തതിനാല്‍ പിതാവ് കുമ്പള പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ സ്വപ്നയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഹിന്ദു ഹിത സംരക്ഷണ വേദി കഴിഞ്ഞ ദിവസം കുമ്പള പോലീസ് സ്റ്റേഷനിലേക്ക് മാര്ച് നടത്തുകയും ചെയ്തിരുന്നു. അതിനിടെ സ്വപ്നയുടെ മാതാവ് മകളെ തട്ടിക്കൊണ്ട് പോയതാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പറസ് ഹര്‍ജിയും നല്കി.
പ്രതാപ് നഗര്‍ സ്വദേശിയായ ലത്തീഫാണ് മകളെ തട്ടിക്കൊണ്ട് പോയി തടവില്‍ പാര്പിച്ചിരിക്കുന്നതെന്നും ഹര്‍ജിയില്‍ സൂചിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജസ്റ്റിസുമാരായ പി.ഡി. രാജന്, ആന്റണി ഡൊമനിക്ക് എന്നിവര്‍ ഉള്‍പെട്ട ഹൈക്കോടതി ഡിവിഷന് ബെഞ്ച് സ്വപ്നയെ മെയ് 29 നകം കണ്ടെത്തി കോടതിയില്‍ ഹാജരാക്കണമെന്ന് ഉത്തരവിടുകയും ചെയ്തു.
ഉത്തരവ് സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ദിവസം കുമ്പള പോലീസിന് ലഭിച്ചതിന് തൊട്ടു പിന്നാലെയാണ് സ്വപ്നയെയും ലത്തീഫിനെയും പോലീസ് കന്യാനയില്‍ കണ്ടെത്തിയത്. സ്വപ്നയും ലത്തീഫും രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കാണാതായ ദിവസം സ്വപ്നയെയും കൊണ്ട് ലത്തീഫ് ഗോവയിലേക്കും പിന്നീട് മുംബൈയിലേക്കും പോയിരുന്നതായും അതിന് ശേഷം പെര്മുദയിലെത്തിയ ഇരുവരും ഒരു ദിവസം അവിടെ താമസിച്ചതിന് ശേഷമാണ് കന്യാനയിലെത്തിയതെന്നും പോലീസ് വ്യക്തമാക്കി. രഹസ്യ വിവരം ലഭിച്ചാണ് പോലീസെത്തി കന്യാനയില്‍ വെച്ച് ഇരൂവരെയും ക്സറ്റഡിയിലെടുത്തത്.
കുമ്പളയിലെത്തിച്ച സ്വപ്നയില് നിന്ന് വനിതാ പോലീസും ലത്തീഫില്‍ നിന്ന് പോലീസും മൊഴിയെടുത്തിന് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്. നിലവില്‍ സ്വപ്നയെ കാണാതായത് സംബന്ധിച്ച് മാത്രമാണ് കേസ് നിലവിലുളളത്. സ്വപ്നയെ കാമുകനോടൊപ്പം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ പോലീസ് ജാഗ്രത പുലര്‍ത്തുന്നു.
Related News: ടൗണിലേക്ക് പോയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
സ്വപനയുടെ തീരോധാനം: വി.എച്ച്.പി കുമ്പള പോലീസ് സ്റ്റേഷന് ധര്‍ണ നടത്തി
Keywords: Missing, Woman, Court, Parents, Kumbala, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.