കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍നിന്നും 87 കുപ്പി വിദേശ മദ്യം പിടികൂടി; മദ്യക്കടത്ത് ബസ് ജീവനക്കാരുടെ അറിവോടെയെന്ന് എക്‌സൈസ്; ഡിപ്പോ അധികൃതര്‍ക്ക് നോട്ടീസ് അയച്ചു
Dec 19, 2015, 11:11 IST
ഹൊസങ്കടി: (www.kasargodvartha.com 19/12/2015) കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍നിന്നും 87 കുപ്പി വിദേശ മദ്യം എക്‌സൈസ് സംഘം പിടികൂടി. മദ്യക്കടത്ത് ബസ് ജീവനക്കാരുടെ അറിവോടെയാണെന്ന് വ്യക്തമായതിനെതുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ കര്‍ണാടക ഡിപ്പോ അധികൃതര്‍ക്ക് നോട്ടീസ് അയച്ചു. ഹൊസങ്കടി ചെക്ക്‌പോസ്റ്റില്‍വെച്ചാണ് കുമ്പള എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുരളീധരന്‍, ഓഫീസര്‍മാരായ ശ്രീകുമാര്‍, ഉമര്‍കുട്ടി എന്നിവര്‍ ചേര്‍ന്ന് മദ്യം പിടികൂടിയത്.
മംഗളൂരുവില്‍നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എ 19 എഫ് 3212 നമ്പര്‍ കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് ബസില്‍വെച്ചാണ് മദ്യം പിടികൂടിയത്. കാര്‍ബോര്‍ഡ് ബോക്‌സിലാക്കി ബസിന്റെ സീറ്റിനടിയിലാണ് മദ്യം ഒളിപ്പിച്ചുവെച്ചിരുന്നത്. കെ എസ് ആര്‍ ടി സി ബസില്‍ മദ്യം കടത്തുന്നത് പലതവണയായി എക്‌സൈസ് പിടികൂടിയിരുന്നു. മദ്യംകൊണ്ടുവരുന്നആളെ പിടികൂടാന്‍ സാധിക്കാതിരുന്നതോടെയാണ് ഇതിന് പിന്നില്‍ ബസ് ജീവനക്കാരുടെ ഒത്താശയുണ്ടെന്ന് എക്‌സൈസിന് വിവരം ലഭിച്ചത്.
ഇങ്ങനെ മദ്യം കൊണ്ടുവരുന്നതിന് ജീവനക്കാര്‍ക്ക് 2000 രൂപയാണ് മദ്യക്കടത്തുകാര്‍ പ്രതിഫലം നല്‍കുന്നതെന്നും എക്‌സൈസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് മംഗളൂരു കെ എസ് ആര്‍ ടി സി ഡിപ്പോ അധികൃതര്‍ക്ക് നോട്ടീസ് അയച്ചത്.

Keywords: Hosangadi, KSRTC-bus, Karnataka, Kerala, Liquor, Kasaragod, Foreign Liquor seized