എരിയാലില്‍ മുസ്ലിം ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
Nov 29, 2014, 23:17 IST
എരിയാല്‍: (www.kasargodvartha.com 29.11.2014) എരിയാലില്‍ മുസ്ലിം ലീഗ് നേതാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. എരിയാലിലെ പി.എം അബ്ദുല്ലയുടെ മകനും 10-ാം വാര്‍ഡ് സെക്രട്ടറിയുമായ മുഹമ്മദ് റാഫി (29) ക്കാണ് കുത്തേറ്റത്. ഗ്രൗണ്ടില്‍ മത്സരം കണ്ടുകൊണ്ടിരിക്കെ അജീര്‍ എന്ന യുവാവ് വിളിച്ചുകൊണ്ടുപോയി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് ആയുധം ഉപയോഗിച്ച് കുത്തുകയുമായിരുന്നു.
ശനിയാഴ്ച വൈകുന്നേരം എഴ് മണിയോടെയായിരുന്നു സംഭവം. പരിക്കേറ്റ റാഫിയെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അജീറിന്റെ സുഹൃത്തിനെ കുറിച്ച് സുഹൃത്തിന്റെ വീട്ടുകാരോട് റാഫി അപവാദം പറഞ്ഞുവെന്നാരോപിച്ചായിരുന്നു കുത്തിയത്.

Keywords : Eriyal, Muslim-league, Leader, Stabbed, Injured, Hospital, Kasaragod, Kerala, Treatment, Muhammed Rafi, Ajeer.