ആശുപത്രിയില്‍ നഴ്‌സിനെ അപമാനിക്കാന്‍ ശ്രമം; ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ക്രൂരമര്‍ദനം
Aug 24, 2015, 15:57 IST
നീലേശ്വരം: (www.kasargodvartha.com 24/08/2015) മദ്യലഹരിയില്‍ ആശുപത്രിയില്‍ അതിക്രമിച്ചുകയറിയ രണ്ടംഗസംഘം നഴ്‌സിനെ അപമാനിക്കാന്‍ ശ്രമിച്ചു. ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ചു. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരായ സരീഷ് (29), നിഷാന്ത് (31) എന്നിവരേയാണ് പടന്നക്കാട് അനന്തംപള്ള സ്വദേശികളായ രണ്ടുയുവാക്കള്‍ ആക്രമിച്ചത്. പരിക്കേറ്റവരെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രി സി പി എം ഭരണത്തിലാണ്. അക്രമം നടത്തിയവരും ഇതേ പാര്‍ട്ടിക്കാരാണ്. ഇത് മൂലം സംഭവം ഒതുക്കി തീര്‍ക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടന്നുവരികയാണ്. യുവാക്കളെത്തിയ കാര്‍ പോ ലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമം സംബന്ധിച്ച് ആ ശുപത്രി അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ ഉച്ചവരെ കേസെടുത്തിട്ടില്ല.
അര്‍ദ്ധ രാത്രിയില്‍ കാറിലെത്തിയ യുവാക്കള്‍ കാലിന് വേദനയാണെന്ന് പറഞ്ഞ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തുകയായിരുന്നു. ഇതിനിടയില്‍ ഒരാള്‍ നഴ്‌സിനോട് അപമര്യാദയായി പെരുമാറി.
ഇത് തടയാനെത്തിയപ്പോഴാണ് സെക്യൂരിറ്റി ജീവനക്കാരെ മര്‍ദ്ദിച്ചതെന്നാണ് പുറത്തു വരുന്ന വിവരങ്ങള്‍. നഴ്‌സിനോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. എന്നാല്‍ എതിര്‍ കക്ഷികളെ രക്ഷിക്കാന്‍ സമ്മര്‍ദ്ദമേറിയതോടെ പരാതികള്‍ അസ്ഥാനത്താവുകയായിരുന്നു.
Keywords: Neeleswaram, Kasaragod, Kerala, Hospital, Security staff assaulted.
Advertisement: