ആബിദിന് ആയിരങ്ങളുടെ അന്ത്യാഞ്ജലി
Dec 23, 2014, 17:59 IST
കാസര്‍കോട്: (www.kasargodvartha.com 23.12.2014) കാസര്‍കോട്ട് തിങ്കളാഴ്ച രാത്രി കുത്തേറ്റ് മരിച്ച എസ്.ഡി.പി.ഐ. പ്രവര്‍ത്തകന്‍ തളങ്കര നുസ്രത്ത് നഗറിലെ സൈനുല്‍ ആബിദിന് (22) ആയിരങ്ങളുടെ അന്ത്യാഞ്ജലി.
ആബിദിനെ ഒരു നോക്കു കാണാനും ഖബറടക്ക ചടങ്ങില്‍ സംബന്ധിക്കാനും വിവിധ പാര്‍ട്ടി നേതാക്കളടക്കം വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. മൃതദേഹം ചട്ടഞ്ചാലില്‍ നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വിലാപയാത്രയായാണ് നുസ്രത്ത് റോഡിലെ തൗഫീഖ് മന്‍സിലിലെത്തിച്ചത്. വന്‍ ജനാവലി അന്ത്യോപചാരം അര്‍പിക്കാന്‍ മാലിക് ദീനാറില്‍ കാത്തുനിന്നു. മാലിക്ക് ദീനാറില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് ഒരു മണിക്കൂറിലധികം പൊതു ദര്‍ശനത്തിന് വെച്ചു.
പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ചൊവ്വാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് മൃതദേഹം തളങ്കരയിലെത്തിച്ചത്. തുടര്‍ന്നു വീട്ടിലേക്കു കൊണ്ടു പോയി കുടുംബാംഗങ്ങളെ കാണിച്ച ശേഷമാണ് മാലിക് ദീനാര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലേക്ക് എത്തിച്ചത്.
പയ്യന്നൂര്‍ പെരുമ്പയില്‍ നിന്ന് മയ്യത്ത് കുളിപ്പിച്ച ശേഷം കഫന്‍ ചെയ്താണ് കാസര്‍കോട്ടേക്ക് കൊണ്ടുവന്നത്. നേരത്തെ മാലിക് ദീനാറില്‍ മയ്യത്ത് കുളിപ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. ജന ബാഹുല്യം കണക്കിലെടുത്താണ് പയ്യന്നൂരില്‍വെച്ച് ചടങ്ങുകള്‍ നടത്തിയത്.
എന്‍.എ. നെല്ലിക്കുന്ന് എംഎല്‍എ, സി.ടി. അഹമ്മദലി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എസ്.ഡി.പി.ഐ. സംസ്ഥാന ജനറല്‍ സെക്രട്ടറി ഹമീദ് മാസ്റ്റര്‍, ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുസലാം, സെക്രട്ടറി വൈ മുഹമ്മദ്, പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി, സെക്രട്ടറി സാദാത്ത്, ജില്ലാ ആസൂത്രണ സമിതി അംഗം എ. അബ്ദുര്‍ റഹ്മാന്‍, സുലൈമാന്‍ ഹാജി ബാങ്കോട്, യഹ്‌യ തളങ്കര, അബ്ദുല്‍ കരീം സിറ്റി ഗോള്‍ഡ്, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മൊയ്തീന് കൊല്ലമ്പാടി, സോളിഡാരിറ്റി ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.എം. റിയാസ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്.
Related News:
എസ്.ഡി.പി.ഐ പ്രവര്‍ത്തകന്റെ കൊല: കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ
ആബിദ് വധം: കണ്ടാലറിയാവുന്ന 5 പേര്‍ക്കെതിരെ കേസ്, ചോര പുരണ്ട കത്തി കണ്ടെടുത്തു
ആബിദിന്റെ കൊലപാതം ആസൂത്രിതം, പിന്നില്‍ സംഘപരിവാര്‍: എസ്.ഡി.പി.ഐ
കാസര്‍കോട് നഗരത്തില്‍ കുത്തേറ്റ യുവാവ് മരിച്ചു
കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു
Keywords: SDPI Worker, Kasaragod, Kerala, Attack, Murder, Police, Abid murder, Thalangara, Funeral, Abid No More.
Advertisement:

Post by Kasaragodvartha.