കോളജ് വിദ്യാര്‍ത്ഥിക്കും സുഹൃത്തായ ഗള്‍ഫുകാരനും പോലീസ് ഡ്രൈവറുടെ മര്‍ദനം
Nov 11, 2017, 12:13 IST
കാസര്‍കോട്: (www.kasargodvartha.com 11.11.2017) സ്‌കൂള്‍ കലോത്സവം കാണാനെത്തിയ കോളജ് വിദ്യാര്‍ത്ഥിക്കും സുഹൃത്തായ ഗള്‍ഫുകാരനും പോലീസ് ഡ്രൈവറുടെ മര്‍ദനമേറ്റു. ഉപ്പള സ്വദേശികളായ മൊയ്തീന്‍ മുനവ്വിര്‍ (22), ഫയാസ് (24) എന്നിവരെയാണ് പോലീസ് ഡ്രൈവര്‍ മര്‍ദിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം 5.30 മണിയോടെ ഉപ്പളയിലാണ് സംഭവം.
ഉപ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മഞ്ചേശ്വരം സബ് ജില്ലാ കലോത്സവം കാണാനെത്തിയ ഇരുവരും ബസ് സ്‌റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്നു. ഈ സമയം അവിടെയെത്തിയ പോലീസ് ഡ്രൈവര്‍ കാര്യമന്വേഷിപ്പോള്‍ തങ്ങള്‍ കലോത്സവം കാണാന്‍ വന്നതാണെന്നും ബസ് കാത്തുനില്‍ക്കുകയാണെന്നും ഇവര്‍ മറുപടി നല്‍കി. തുടര്‍ന്ന് പോലീസ് ഡ്രൈവര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
പരിക്കേറ്റ ഫയാസിനെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലും മുനവ്വിറിനെ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Assault, Hospital, Police driver, Youths assaulted by Police driver.