city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡന്‍സാഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട; അഞ്ചരകിലോ കഞ്ചാവുമായി കാസര്‍കോട്ടെ മയക്കുമരുന്ന് സംഘം പിടിയില്‍

കോഴിക്കോട്: (www.kasargodvartha.com 17.07.2020) ഡിസ്ട്രിക്ട് ആന്റിനാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സിന്റെ (ഡന്‍സാഫ്) നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന അഞ്ചരകിലോ കഞ്ചാവ് പിടികൂടി. മാറാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം സി ഹരീഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനയിലാണ് പ്രതികള്‍ പോലീസിന്റെ പിടിയിലായത്. കാസര്‍കോട് കേന്ദ്രീകരിച്ച് ലഹരി കടത്തുന്ന മയക്കുമരുന്ന് റാക്കറ്റില്‍ പെട്ടവരാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു.

കാസര്‍കോട് സ്വദേശികളായ ഇബ്രാഹിം റാഷിഫ് (23), ഇബ്രാഹിം ബാദുഷ (22), അര്‍ഷാദ് (28), മുഹമ്മദ് അസ്ഹറുദ്ദീന്‍ (22) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് കടത്താനുപയോഗിച്ച വെളുത്ത സ്വിഫ്റ്റ് കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. മാറാട് കുത്ത് കല്ല് റോഡില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്. ലോക്ഡൗണ്‍ കാലത്ത് വാഹനപരിശോധന കര്‍ശനമായി നടക്കാത്തതാണ് വന്‍തോതില്‍ ലഹരി കടത്തുന്നതിന് പ്രചോദനമാകുന്നത്.

കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണറായി എസ്. സുജിത്ത് ദാസ് ചുമതലയേറ്റ ശേഷം സിറ്റിയില്‍ വന്‍ കഞ്ചാവ് വേട്ടയാണ് നടന്നിട്ടുള്ളത്. കോഴിക്കോട് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ 53 കിലോ കഞ്ചാവുമായി രണ്ടുപേരും, കുന്നമംഗലം പോലീസ് സ്റ്റേഷനില്‍ 13 കിലോകഞ്ചാവുമായി രണ്ടുപേരും അറസ്റ്റിലായിട്ടുണ്ട്. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ആന്റിനാര്‍കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് (ഡന്‍സാഫ്) പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്.

ആന്ധ്രയിലെ ചിത്രദുര്‍ഗ്ഗ, തൂനി, വിജയവാഡ ഉള്‍പ്പെടുന്ന ഈസ്റ്റ് ഗോദാവരി ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ നിന്നാണ് കഞ്ചാവ് കൂടുതലായും കേരളത്തിലേക്ക് ഒഴുകുന്നത്. വിജയവാഡ പോലീസിന്റെ നേതൃത്വത്തില്‍ നിരവധി തവണ കഞ്ചാവ് തോട്ടങ്ങള്‍ നശിപ്പിച്ചുവെങ്കിലും കര്‍ഷകരെ ഭീഷണിപ്പെടുത്തി മാവോയിസ്റ്റ് അനുകൂലികള്‍ സുലഭമായി കഞ്ചാവ് കൃഷി ചെയ്തുവരികയാണ്. ലോക്ക് ഡൗണ്‍ കാലത്ത് പച്ചക്കറിയും മറ്റ് അവശ്യസാധനങ്ങളുമായി അതിര്‍ത്തി കടക്കുന്ന നാഷണല്‍ പെര്‍മിറ്റ് ലോറികളിലാണ് മയക്കുമരുന്ന് റാക്കറ്റ് ലഹരി കടത്തുന്നതിന് ഉപയോഗിക്കുന്നത്.
ഡന്‍സാഫിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട; അഞ്ചരകിലോ കഞ്ചാവുമായി കാസര്‍കോട്ടെ മയക്കുമരുന്ന് സംഘം പിടിയില്‍

ആന്ധ്രയില്‍ നിന്നും ഒരു കിലോ കഞ്ചാവ് രണ്ടായിരം രൂപയ്ക്ക് ലഭിക്കുന്നു. ശീലാബതി എന്നറിയപ്പെടുന്ന കഞ്ചാവ് കേരളത്തിലെത്തുമ്പോള്‍ ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. ലഹരി വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുള്ളത് നീലഗിരി മലനിരകളില്‍ കൃഷി ചെയ്യുന്ന നീലച്ചടയന്‍ എന്നറിയപ്പെടുന്ന കഞ്ചാവിനാണ്. കര്‍ണാടകയില്‍ നിന്നും മുത്തങ്ങ വഴി കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്ന സംഘത്തെക്കുറിച്ചും അന്വേഷിക്കാന്‍ ഡന്‍സാഫിന് കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ എസ് സുജിത് ദാസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.



Keywords:  Kozhikode, Kasaragod, Youth, Kerala, News, Arrest, Ganja, youth arrested in kozhikode city with ganja

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia