Arrested | വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെയും കുട്ടിയെയും കാറില്‍ തട്ടിക്കൊണ്ട് പോയെന്ന കേസില്‍ മുന്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍
Oct 18, 2023, 21:51 IST
മേല്‍പറമ്പ്: (Kasargodvartha) വിവാഹ ബന്ധം വേര്‍പെടുത്തിയ യുവതിയേയും കുട്ടിയെയും വീട്ടില്‍ അതിക്രമിച്ച് കയറി തട്ടിക്കൊണ്ട് പോയെന്ന കേസില്‍ രണ്ട് പേര് അറസ്റ്റില്‍. യുവതിയുടെ മുന്‍ ഭര്‍ത്താവും ഡ്രൈവറുമായ എന്‍ പി മുഹമ്മദ് ഫസീം (34), സുഹൃത്തും പ്രവാസിയുമായ സി എ മുഹ്സിന് (28) എന്നിവരെയാണ് മേല്‍പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മേല്‍പറമ്പ് സിഐ ടി ഉത്തംദാസിന്റെയും എസ്ഐ അരുണ്‍ മോഹന്റെയും നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.30നും രണ്ട് മണിക്കും ഇടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മേല്‍പറമ്പ് കെ എം ഹൗസിലെ ഹസൈനാറിന്റെ മകള്‍ ആഇശത് സിയാന (22) യെയും രണ്ടുവയസുള്ള കുട്ടിയെയും തട്ടിക്കൊണ്ട് പോയെന്നാണ് കേസ്. സിയാനയുടെ വീട്ടിലെത്തിയ ഫസീം വീടിന്റെ പിന്‍ഭാഗത്തെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടക്കുകയും ബലം പ്രയോഗിച്ച് വലിച്ചിഴച്ച് കൊണ്ടുപോയി വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറ്റി കൊണ്ടുപോവുകയുമായിരുന്നുവെന്നുമാണ് പരാതി. തടയാന്‍ ശ്രമിച്ച സിയാനയുടെ മാതാവ് കെ എന്‍ ഖൈറുന്നീസയെ (42) തള്ളിയിട്ട് ചവിട്ടി പരുക്കേല്‍പിച്ചതായും പരാതിയില്‍ പറയുന്നു.
മാതാവ് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തി വരുന്നതിനിടെയാണ് യുവാക്കള്‍ അറസ്റ്റിലായത്. തട്ടിക്കൊണ്ടുപോയ യുവതിയെയും കുട്ടിയെയും വനിതാ പൊലീസിന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കളുടെ കൂടെ വിട്ടയച്ചു. ഗ്രേഡ് എസ്ഐ സുരേഷ്കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ പ്രദീപ് കുമാര്‍, സുജാത എന്നിവരും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Melparamb, Crime, Malayalam News, Kerala News, Kasaragod News, Crime News, Kidnaped, Youths arrested in kidnapping case.
< !- START disable copy paste -->