ബൈക്കും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
May 7, 2018, 17:51 IST
കാസര്‍കോട്: (www.kasargodvartha.com 07.05.2018) ബൈക്കും കാറും കൂട്ടിയിടിച്ച് സഹോദരങ്ങള്‍ക്ക് പരിക്കേറ്റു. വിദ്യാനഗര്‍ ചാലയിലെ അധ്യാപകനായ മുഫീദ് ഹുദവി (25), സഹോദരന്‍ ഇർഷാദ് (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ മുഫീദിന്റെ നില അതീവ ഗുരുതരമാണ്. കഴുത്തിലും തലയ്ക്കും മാരകമായി മുറിവേറ്റ മുഫീദിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇര്‍ഷാദിനെയും മംഗളൂരുവിലെ ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ റെയില്‍വേ സ്റ്റേഷന്‍ റോഡിലാണ്
അപകടമുണ്ടായത്. സഹോദരങ്ങള്‍ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ തന്നെ ഇരുവരെയും കാസര്‍കോട് കെയര്‍വെല്‍ ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാല്‍ മംഗളൂരുവിലേക്ക് മാറ്റുകയുമായിരുന്നു. അപകടത്തില്‍ യുവാവ് ധരിച്ചിരുന്ന ഹെല്‍മറ്റ് തകര്‍ന്നിരുന്നു.
Keywords: Kasaragod, Kerala, news, Accidental-Death, Car-Accident, Bike, Youth seriously injured after Bike hits Car
< !- START disable copy paste -->