ദുരിതത്തിലകപ്പെട്ട പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുക; നിയമലംഘന സമരവുമായി യൂത്ത് ലീഗ്
Jun 4, 2020, 11:25 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2020) കോവിഡ് മൂലം ദുരിതത്തിലകപ്പെട്ട പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കുക, മരണപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിനു മുന്നില്‍ നിയമലംഘന സമരം നടത്തി. പ്രവാസികളുടെ ചിലവുകള്‍ വഹിക്കാനാവില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചാല്‍ മുസ്ലിം ലീഗ് ഏറ്റെടുക്കുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ കെ എം അഷ്‌റഫ് പറഞ്ഞു.
പ്രളയ കാലത്ത് കേരളത്തിന് സാമ്പത്തികമായും മറ്റും എല്ലാ സഹായങ്ങളും നല്‍കിയ പ്രവാസികളെ അവര്‍ക്കൊരു പ്രശ്‌നമുണ്ടാകുമ്പോള്‍ കൈയ്യൊഴിയുകയാണ് കേരള സര്‍ക്കാര്‍ ചെയ്യുന്നത്. ദുരിതത്തില്‍ കഴിയുന്ന പ്രവാസികളെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്നും അവര്‍ക്ക് സഹായങ്ങള്‍ പ്രഖ്യാപിക്കണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ ആവശ്യപ്പെട്ടു.
നാസര്‍ ചായിന്റടി അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ മല്ലത്ത്, ഹാരിസ് പട്‌ള, അസീസ് കളത്തൂര്‍, അനസ് എതിര്‍ത്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ടി ഡി കബീര്‍ സ്വാഗതവും ജില്ലാ ട്രഷറര്‍ യൂസുഫ് ഉളുവാര്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, news, Youth League, Muslim Youth League, Youth league protest conducted
< !- START disable copy paste -->