city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Jailed | നിരവധി കേസുകളില്‍ പ്രതി; നിരന്തരം പിടിയില്‍; എല്ലാത്തിലും ജാമ്യം നേടി പുറത്തിറങ്ങാന്‍ ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന് വീണ്ടും പൂട്ടിട്ട് പൊലീസ്; കാപ ചുമത്തി ജയിലിലടച്ചു

കാസര്‍കോട്: (www.kasargodvartha.com) നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഹ്മദ് കബീറിന് (22) എതിരെയാണ് നടപടി സ്വീകരിച്ചത്. എല്ലാ കേസുകളിലും ജാമ്യം നേടി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങാനുള്ള ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് കബീറിനെ കാപ ചുമത്തി അറസ്റ്റ് ചെയ്തത്.
        
Jailed | നിരവധി കേസുകളില്‍ പ്രതി; നിരന്തരം പിടിയില്‍; എല്ലാത്തിലും ജാമ്യം നേടി പുറത്തിറങ്ങാന്‍ ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന് വീണ്ടും പൂട്ടിട്ട് പൊലീസ്; കാപ ചുമത്തി ജയിലിലടച്ചു

കാസര്‍കോട് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടക്കുന്ന ഓപറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് കബീറിനെതിരെ നടപടിയെടുത്തത്. എംഡിഎംഎ കടത്ത്, മോഷണം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയായി ജയിലില്‍ കഴിഞ്ഞ് വരവേ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടുവരുന്നതിനിടെ വിദ്യനഗറില്‍ നിന്നും പൊലീസ് കസ്റ്റഡിയില്‍ നിന്നും ഓടിപ്പോയതിനും കബീറിനെതിരെ കേസ് നിലവിലുണ്ട്.
           
Jailed | നിരവധി കേസുകളില്‍ പ്രതി; നിരന്തരം പിടിയില്‍; എല്ലാത്തിലും ജാമ്യം നേടി പുറത്തിറങ്ങാന്‍ ഉത്തരവ് ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിന് വീണ്ടും പൂട്ടിട്ട് പൊലീസ്; കാപ ചുമത്തി ജയിലിലടച്ചു

മയക്കുമരുന്ന് വില്‍പന ഉള്‍പെടെ നടത്തി കാസര്‍കോട് പ്രദേശത്ത് സമാധാനത്തിന് ഭംഗം വരുത്തുന്ന പ്രതികളുടെ പേരില്‍ കാപ പ്രകാരം നടപടി സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്റെ നിര്‍ദേശ പ്രകാരം കാസര്‍കോട് സിഐ അജിത് കുമാര്‍ പ്രതിയുടെ പേരില്‍ റിപോര്‍ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Keywords: MDMA-News, KAAPA-Act-News, Kasaragod-News, Kerala News, Malayalam News, Crime News, Kerala Police, Youth held under Kaapa Act.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia