city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Found Dead | യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബദിയഡുക്ക: (www.kasargodvartha.com) യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടുകുക്കെ കുഡുത്തടുക്കയിലെ പരേതരായ ചന്ദ്രശേഖര നായിക് - രോഹിണി ദമ്പതികളുടെ മകന്‍ ജനാര്‍ധന നായിക് (42) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാല് മണിയോടെ വീടിന് സമീപത്തുള്ള കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

     
Found Dead | യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി



ബന്ധുവീട്ടിലേക്ക് പോയ ജനാര്‍ധന നായികിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അബദ്ധത്തില്‍ കാല്‍ വഴുതി വീണതാകാമെന്നാണ് സംശയിക്കുന്നത്. കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. പാചക തൊഴിലാളിയാണ് ജനാര്‍ധന നായിക്.
       
Found Dead | യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ബദിയടുക്ക പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയില്‍ പോസ്റ്റ് മോര്‍ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: മോഹിനി. മക്കള്‍: പ്രജ്വല്‍ കുമാര്‍, ദിയ. സഹോദരങ്ങള്‍: സതീഷ്, സാവിത്രി, വാണി.

Keywords: Found Dead, Perla, Badiadka, Obituary, Police, Kerala News, Kasaragod News, Malayalam News, Youth found dead in pond.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia