ജെ സി ബി ഓപ്പറേറ്ററുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
Mar 6, 2020, 21:18 IST
ബദിയടുക്ക: (www.kasargodvartha.com 06.03.2020)ജെ സി ബി ഓപ്പറേറ്ററുടെ സഹായിയായി ജോലി ചെയ്തുവരികയായിരുന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക കുശാല്‍നഗര്‍ മുത്തിനഹള്ളി സ്വദേശിയും കുംബഡാജെ ബെളിഞ്ചയില്‍ താമസക്കാരനുമായ ജഗദീശ (24)യെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബെളിഞ്ചയിലാണ് ജോലി ചെയ്തുവന്നിരുന്നത്.
മരണകാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പിതാവ്: രാജ. മാതാവ്: ലക്ഷ്മി. ലോകേഷ്, ആശ എന്നിവര്‍ സഹോദരങ്ങളാണ്.
Keywords: Badiyadukka, Kerala, news, Death, Hanged, Police, Postmortem, Youth found dead hanged
മരണകാരണം വ്യക്തമായിട്ടില്ല. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനയച്ചു. പിതാവ്: രാജ. മാതാവ്: ലക്ഷ്മി. ലോകേഷ്, ആശ എന്നിവര്‍ സഹോദരങ്ങളാണ്.