Drowned | മെയ് 18ന് പുറപ്പെടുന്നതിനായി വിമാന ടികറ്റ് എടുത്ത് കാത്തിരുന്നു; ദുബൈയിലെ ജോലിയെന്ന മോഹം പൂവണിയും മുമ്പ് അനില്‍ കുമാര്‍ യാത്രയായി; കക്ക വാരാന്‍ പുഴയിലിറങ്ങി മുങ്ങിമരിച്ച യുവാവിന് യാത്രാമൊഴി
May 13, 2023, 19:57 IST
ബേക്കല്‍: (www.kasargodvartha.com) കക്ക വാരാന്‍ പുഴയിലിറങ്ങി മുങ്ങിമരിച്ച പനയാല്‍ കോട്ടപ്പാറ കാനത്തില്‍ വീട്ടിലെ അനില്‍കുമാര്‍ (42) വിടവാങ്ങിയത് ദുബൈയിലെ ജോലിയെന്ന മോഹം പൂവണിയും മുമ്പ്. മെയ് 18ന് ദുബൈയിലേക്ക് പോവുന്നതിനായി വിമാന ടികറ്റ് അടക്കം എടുത്ത് വെച്ചിരുന്നു. പള്ളിക്കര മൗവ്വലിലെ എസ്ആര്‍ വെല്‍ഡിങ് വര്‍ക്‌സിലെ തൊഴിലാളിയായിരുന്ന അനില്‍ കുമാര്‍ ഗള്‍ഫിലേക്ക് പോകാനായി ഒരാഴ്ച മുന്‍പ് ജോലി വിട്ടിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത ദുരന്തമെത്തിയത്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം ബേക്കല്‍ മലാംകുന്നില്‍ നിര്‍മാണം പുരോഗമിക്കുന്ന സ്വകാര്യ റിസോര്‍ടിന് മുന്നിലെ പുഴയിലാണ് അനില്‍ കുമാര്‍ മുങ്ങിമരിച്ചത്. 'സുഹൃത്ത് രാജുവുമൊത്താണ് കക്ക ശേഖരിക്കാന്‍ അനില്‍ പുഴയോരത്ത് എത്തിയത്. അതിനിടെ മറ്റൊരു സുഹൃത്തായ മോഹനനനെ കൂട്ടി കൊണ്ടുവരാനായി രാജു പോയിരുന്നു. ഇവര്‍ തിരികെ എത്തിയപ്പോള്‍ അനിലിനെ കാണാനില്ലായിരുന്നു', പൊലീസ് പറയുന്നു.
തുടര്‍ന്ന് ഇരുവരും വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ ഇന്‍സ്‌പെക്ടര്‍ യുപി വിപിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും കാസര്‍കോട്ടുനിന്ന് അഗ്‌നിരക്ഷാസേനയും പ്രദേശവാസികളും സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചു. അതിനിടെ ബേക്കലിലെ മീന്‍പിടിത്ത തൊഴിലാളികള്‍ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ചെളിയില്‍ പൂണ്ട നിലയിലായിരുന്നു മൃതദേഹം. അനില്‍ കുമാറിന്റെ ദാരുണ വിടവാങ്ങല്‍ ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും കണ്ണീരായി മാറി. കാനത്തിലെ കൃഷ്ണന്‍ - നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: ധന്യ. മകന്‍: ആദിത്യന്‍ (വിദ്യാര്‍ഥി). സഹോദരന്‍: രാജേഷ് (ഓടോറിക്ഷ ഡ്രൈവര്‍).

Keywords: Bekal News, Kasaragod News, Kerala News, Malayalam News, Obituary News, Youth Drowns In River.
< !- START disable copy paste -->