വഴികാണിച്ച് മുന്നില്‍ പോവുകയായിരുന്ന ബൈക്കില്‍ ബോര്‍വെല്‍ ലോറിയിടിച്ച് യുവാവ് മരിച്ചു
Mar 13, 2016, 12:30 IST
ആദൂര്‍: (www.kasargodvartha.com 13/03/2016) വഴികാണിച്ച് മുന്നില്‍ പോവുകയായിരുന്ന ബൈക്കില്‍ നിയന്ത്രണം വിട്ട ബോര്‍വെല്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. തമിഴ്‌നാട് പുതുക്കോട്ട സ്വദേശിയും നെല്ലിക്കട്ടയിലെ വാടക വീട്ടില്‍ താമസക്കാരനുമായ രാജ്കുമാര്‍ (35) ആണ് മരിച്ചത്. പതിനേഴാംമൈലിലെ ഇറക്കത്തില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. ബോര്‍വെല്‍ കംപ്രഷറിന്റെ ഓപ്പറേറ്ററാണ് രാജ്കുമാര്‍.
മല്ലാവാരത്തേക്കുപോവുകയായിരുന്നവര്‍ സഞ്ചരിച്ച വാഹനങ്ങളാണ് അപകടത്തില്‍പെട്ടത്. വഴികാട്ടിയായി ലോറിയുടെ മുന്നിലൂടെ സഞ്ചരിക്കുകയായിരുന്ന രാജ്കുമാറിന്റെ ബൈക്കില്‍ പിന്നില്‍ നിന്നും നിയന്ത്രണം വിട്ടെത്തിയ ലോറി ഇടിക്കുകയായിരുന്നു. രാജ്കുമാര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു.
വിവരമറിഞ്ഞ് ആദൂര്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kasaragod, Kerala, Adhur, Borewell, Lorry, Accidental-Death, Youth, Youth dies in accident.