ക്രഷറില്‍ പൊടി വൃത്തിയാക്കുന്നതിനിടെ ഫണലിനുള്ളില്‍ കാല്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം
Nov 26, 2019, 21:06 IST
അമ്പലത്തറ: (www.kasargodvartha.com 26.11.2019) ക്രഷറില്‍ പൊടി വൃത്തിയാക്കുന്നതിനിടെ ഫണലിനുള്ളില്‍ കാല്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. മുട്ടിച്ചിറലിലെ സാബിര്‍ (31) ആണ് മരിച്ചത്. ക്രഷര്‍ മാനേജര്‍ കൂടിയാണ് സാബിര്‍. ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.
ക്രഷര്‍ ഓഫാക്കിയ ശേഷം ഫണലിനുള്ളില്‍ കുടുങ്ങിയ പൊടി വൃത്തിയാക്കാനാണ് സാബിര്‍ ഇറങ്ങിയത്. ഇതിനിടയില്‍ യുവാവിന്റെ ദേഹത്തേക്ക് മുകളില്‍ നിന്നും പൊടി വീഴുകയും പൊടിയില്‍ താഴ്ന്നുപോയി ശ്വാസം മുട്ടി മരിക്കുകയായിരുന്നുവെന്ന് അമ്പലത്തറ എസ് ഐ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നിന്നും ഫയര്‍ഫോഴ്‌സിന്റെ മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി ഏറെ പരിശ്രമിച്ച ശേഷമാണ് ജില്ലിപ്പൊടി നീക്കി യുവാവിനെ പുറത്തെടുത്തത്. സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഉദുമ മുല്ലച്ചേരി സ്വദേശിയുടേതാണ് ക്രഷര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, Ambalathara, Youth, died, fire force, General-hospital, Youth died after trap in to crusher