Protest | പാരാസെറ്റമോളും വിറ്റാമിൻ ഗുളികയും ഒഴികെ ജീവൻ രക്ഷാ അവശ്യമരുന്നുകൾ ഒന്നുമില്ലെന്ന് പരാതി; ജെനറൽ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ച് യൂത് കോൺഗ്രസ് പ്രവർത്തകർ
Dec 6, 2023, 13:48 IST
കാസർകോട്: (KasargodVartha) പാരാസെറ്റമോളും വിറ്റാമിൻ ഗുളികയും ഒഴികെ മിക്ക ജീവൻ രക്ഷാ അവശ്യമരുന്നുകളും ഇല്ലെന്ന് ആരോപിച്ച് ജെനറൽ ആശുപത്രിയിൽ സൂപ്രണ്ടിന്റെ ഓഫീസ് യൂത് കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. യൂത് കോൺഗ്രസ് മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. സമരം നടത്തിയ പ്രവർത്തകരെ കാസർകോട് സി ഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു.
വില കൂടിയ ഇൻസുലിൻ ഉൾപടെയുള്ള മരുന്നുകൾ ഒന്നും തന്നെ ജെനറൽ ആശുപത്രിയിൽ ഇല്ലെന്നും സ്വകാര്യ ഫാർമസിയിലേക്കാണ് പാവപ്പെട്ട രോഗികളെ കുറിപ്പടിയുമായി അയക്കുന്നതെന്നും നേതാക്കൾ ആരോപിച്ചു. സമാധാനപരമായി പ്രതിഷേധിച്ച തങ്ങളെ പൊലീസ് തൂക്കിയെടുത്ത് കൊണ്ടുപോവുകയായിരുന്നുവെന്നും സർകാരിനെതിരെയുള്ള പ്രതിഷേധം ജനങ്ങളിലേക്ക് എത്താതിരിക്കാനാണ് പൊലീസ് തിടുക്കപ്പെട്ട് തങ്ങളെ കസ്റ്റഡിയിൽ എടുത്തതെന്നും സമരം ശക്തമായി തന്നെ തുടരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി.
മരുന്നുക്ഷാമത്തിന് പുറമെ ആവശ്യത്തിന് ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ആബിദ് ഇടച്ചേരി, ശ്രീനാഥ് ബദിയടുക്ക, അൻസാർ കോട്ടപ്പുറം, ശാഹിദ് പുലിക്കുന്ന്, ദിലീപ്, മനാഫ്, സാജിദ്, സമീർ, ശഫീഖ് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി.
Keywords: News, Kerala, Kasaragod, Youth Congress, Malayalam News, General Hospital, Police, Custody, Protest, Youth Congress held protest at General Hospital.
< !- START disable copy paste -->