Arrest | ഉപ്പളയില്‍ നടുറോഡില്‍ കത്തികാട്ടി യുവാവ് പരാക്രമം കാട്ടിയത് ലഹരി തലയ്ക്ക് പിടിച്ചത് മൂലമെന്ന് പൊലീസ്; അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Jun 18, 2023, 11:43 IST
ഉപ്പള: (www.kasargodvartha.com) കൈക്കമ്പയില്‍ ശനിയാഴ്ച രാവിലെ യുവാവ് നാട്ടുകാര്‍ക്കുനേരെ കത്തി കാട്ടി പരാക്രമം കാട്ടിയത് ലഹരി തലയ്ക്കു പിടിച്ചത് മൂലമെന്ന് പൊലീസ്. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശരണ്‍ എന്ന യുവാവിനെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നാടകീയ സംഭവങ്ങളാണ് കഴിഞ്ഞ ദിവസം അരങ്ങേറിയത്. രണ്ട് കയ്യിലും കത്തിയെടുത്ത് വീശുകയും നാട്ടുകാര്‍ക്കുനേരെ ഭീഷണി മുഴക്കുകയും ചെയ്യുകയായിരുന്നു.
ഒരു ഓടോറിക്ഷ ഡ്രൈവര്‍ക്ക് നേരെയാണ് യുവാവ് ആദ്യം കത്തികാണിച്ച് ഭീഷണിപ്പെടുത്തിയത്. ഇയാള്‍ ഓടാന്‍ ശ്രമിച്ചപ്പോള്‍ യുവാവും പുറകെ ഓടിച്ചിരുന്നു. പിന്നീട് കണ്ണില്‍ കണ്ടവര്‍ക്ക് നേരെയും ശരണ്‍ കത്തികാണിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സമീപത്തുണ്ടായിരുന്നവര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല.
വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി ബലമായി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ബന്ധുക്കളെ വിളിച്ചുവരുത്തി ജാമ്യത്തില്‍ വിട്ടയച്ചതായി പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പറയുന്നു.

Keywords: Drug, Drug Addiction, Uppala, Manjeshwaram, Arrest, Kerala News, Malayalam News, Crime News, Youth came to Uppala with knife due to drug addiction.
< !- START disable copy paste -->