Youth arrested | നഗരത്തിൽ നിന്ന് കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
Sep 20, 2022, 12:18 IST
കാസർകോട്: (www.kasargodvartha.com) നഗരത്തിൽ നിന്ന് കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മേൽപറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ അഹ്‌മദ് ശരീഫ് ആണ് പിടിയിലായത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശ പ്രകാരം ക്ലീൻ കാസർകോട് പദ്ധതിയുടെ ഭാഗമായി മയക്കുമരുന്ന് റെയ്ഡുകൾ ശക്തമാക്കിയതിന്റെ ഭാഗമായി കാസർകോട് ടൗൺ പൊലീസ് നടത്തിയ പരിശോധനയിലാണ് കാസർകോട് പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് യുവാവ് കുടുങ്ങിയത്.
320 ഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്ന് പിടികൂടിയത്. കാസർകോട് എസ് ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. വരും ദിവസങ്ങളിലും നടപടി കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.

Keywords: Youth arrested with cannabis, Kerala, Kasaragod, News, Top-Headlines, Police, Arrested, Drugs, Police-raid, Man.
< !- START disable copy paste -->