city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Arrested | വൻതോതിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: (www.kasargodvartha.com) കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കാട്ടു എന്ന അബ്ദുൽ ഖാദർ (30) ആണ് പിടിയിലായത്. കാസർകോട് എക്സൈസ് എൻഫോഴ്‌സ്മെന്റ് ആൻഡ് ആന്റി നാർകോടിക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്‌പെക്ടർ പി ജി രാധാകൃഷ്ണനും സംഘവും ചേർന്ന് കാസർകോട് എക്സൈസ് ഇൻറലിജൻസ് ആൻഡ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

Arrested | വൻതോതിൽ കഞ്ചാവും എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

അബ്ദുൽ ഖാദറിൽ നിന്ന് 7.374 ഗ്രാം എംഡിഎംഎ, 21 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. യുവാവിനെതിരെ നാര്‍കോടിക് ഡ്രഗ്സ് ആന്‍ഡ് സൈകോട്രോപിക് സബ്സ്റ്റാന്‍സസ് ആക്ട് (NDPS) 22 ബി, 20(ബി)(2)(എ) എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മയക്കുമരുന്ന് വേട്ട നടത്തിയ എക്സൈസ് സംഘത്തിൽ പ്രവന്റീവ് ഓഫീസർ സി കെ അശ്റഫ്, ഐ ബി പ്രിവന്റീവ് ഓഫീസർ ഇ കെ ബിജോയ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ സാജൻ, സി അജീഷ്, കെ ആർ പ്രജിത്ത്, സോനു സെബാസ്റ്റ്യൻ, വനിത സിവിൽ എക്സൈസ് ഓഫീസർ മെയ് മോൾ ജോൺ, എക്സൈസ് ഡ്രൈവർ ക്രിസ്റ്റിൻ പി എ എന്നിവരുമുണ്ടായിരുന്നു.

Keywords: News, Kasaragod, Kerala, Arrested, MDMA, Crime, Youth arrested with cannabis and MDMA.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia