മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഹബ്ബായി മാറിയ ഉപ്പളയുടെ സമീപ പ്രദേശത്ത് ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ സൂക്ഷിച്ച 18.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
Sep 4, 2020, 00:16 IST
ഉപ്പള: (www.kasargodvartha.com 03.09.2020) മയക്കുമരുന്നിന്റെയും കഞ്ചാവിന്റെയും ഹബ്ബായി മാറിയ ഉപ്പളയുടെ സമീപ പ്രദേശത്ത് ഫ്ലാറ്റിന്റെ മൂന്നാം നിലയില്‍ സൂക്ഷിച്ച 18.5 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിലായി. വോര്‍ക്കാടി മൊറാത്തണയിലെ കേരള ഹൗസ് എന്ന അപാര്‍ട്മെന്റിന്റെ മൂന്നാം നിലയില്‍ വെച്ച് 18.5 കഞ്ചാവ് കടത്തികൊണ്ടുവന്നു സൂക്ഷിച്ചു വെച്ച കുറ്റത്തിന് സയ്യിദ് ജാബിറിനെ (32)യാണ് കുമ്പള എക്സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എന്‍.നൗഫലും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
കാസര്‍കോട് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ ഫ്ലാറ്റ് റെയിഡ് ചെയ്തത്.
പ്രതിക്കെതിരെ എന്‍.ഡി.പി.എസ്.നിയമം അനുസരിച്ചാണ് കേസെടുത്തത്.
പ്രിവന്റീവ് ഓഫീസര്‍മാരായ പി. മോഹനന്‍, പി. സുരേശന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീഷ്, കണ്ണന്‍കുഞ്ഞി, നസ്റുദീന്‍, ഹസ്രത് അലി, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ മെയ്മോള്‍ ജോണ്‍ എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Keywords: Kasaragod, Kerala, News, Uppala, Youth, Arrest, Ganja seized, youth arrested with 18.5 kg of cannabis in uppala