Arrested | ബിവറേജില്‍ നിന്നും സി സി ടി വി കാമറ അടിച്ചുമാറ്റിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍
Oct 24, 2023, 20:02 IST
കാഞ്ഞങ്ങാട്: (KasargodVartha) മദ്യശാലയിലെ സി സി ടി വി കാമറ അടിച്ചുമാറ്റിയെന്ന കേസില്‍ യുവാവ് അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന് പരിധിയിലെ നിഷാന്തിനെ (39) യാണ് അറസ്റ്റ് ചെയ്തത്. ഹൊസ്ദുര്‍ഗ് കോടതി റോഡിലെ ബിവറേജ് കോര്‍പറേഷന്റെ ഔട് ലെറ്റില്‍ നിന്നാണ് നാല് ദിവസം മുന്‍പ് സി സി ടി വി കാമറ മോഷണം പോയത്. അന്ന് രാത്രി തന്നെ കാമറ മോഷണം പോയതായി വ്യക്തമാകുകയും പ്രതിയെ തിരിച്ചറിയുകയും ഹാഡ് ഡിസ്കിലെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു.
മാനജര്‍ ടെസ്ല ഫിലിപ്പ് നല്കിയ പരാതിയിലാണ് പൊലീസ് കേസെടുത്ത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു. അടിച്ചുമാറ്റിയ 8000 രൂപ വില വരുന്ന കാമറ കാട്ടിലെറിഞ്ഞെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്. തൊണ്ടിമുതല്‍ കണ്ടെത്താനുള്ള ശ്രമം നടത്തി വരികയാണ്.
ഇതിന് മുമ്പ് ഇതേ ബീവറേജിലെ സി സി ടി വി ഒരു തവണ യുവാവ് നശിപ്പിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായി റിമാന്‍ഡിലായിരുന്ന യുവാവ് ജാമ്യത്തിലിറങ്ങിയ ശേഷമാണ് വീണ്ടും കാമറ മോഷണക്കേസില്‍ പിടിയിലായത്. രണ്ട് തവണയും, ബിവറേജിന്റെ സമയം കഴിഞ്ഞ് വന്ന് മദ്യം ചോദിച്ചിട്ടും കൊടുക്കാത്തതിനാണ് യുവാവ് മദ്യശാലയ്ക്കിട്ട് പണി കൊടുത്തതെന്നാണ് പറയുന്നത്.

Keywords: Arrested, POCSO act, Bekal, Malayalam News, Kerala News, Kasaragod News, Crime, Crime News, Youth arrested in case of stealing CCTV camera of beverage.
< !- START disable copy paste -->